Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീണ്ടും മോഷണം;...

വീണ്ടും മോഷണം; കടത്തിയത്​ മൂന്ന്​ ലക്ഷത്തിന്‍റെ ചന്ദനം

text_fields
bookmark_border
മറയൂർ: സ്വകാര്യ ഭൂമിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ ഭൂമിയിൽനിന്ന് രണ്ട് ചന്ദനമരങ്ങൾ മുറിച്ച് കടത്തി. നാച്ചിവയലിൽ പുതുക്കാട്ട് വീട്ടിൽ ലാലിയുടെ പറമ്പിൽനിന്നാണ്​ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരങ്ങൾ മുറിച്ച് കടത്തിയത്​. കഴിഞ്ഞ നാല് മാസത്തിനിടെ സ്വകാര്യ ഭൂമിയിൽനിന്ന്​ എട്ടും വന്നാൻതുറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ഒരു ചന്ദനമരവും മോഷ്ടാക്കൾ മുറിച്ച്​ കടത്തിയിരുന്നു. പുറംലോകമറിയാത്ത ഒട്ടേറെ ചന്ദന മോഷണങ്ങളും പ്രദേശത്ത്​ നടക്കുന്നതായി പറയുന്നു. വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാനായില്ല. ചിത്രം TDL Sandal: മറയൂർ നാച്ചിവയലിൽ പുതുക്കാട്ട് ലാലിയുടെ പറമ്പിൽനിന്ന്​ മുറിച്ചുകടത്തിയ ചന്ദനമരത്തിന്‍റെ അവശിഷ്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story