Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:38 AM IST Updated On
date_range 21 Jun 2022 5:38 AM ISTനേര്യമംഗലം വനമേഖലയില്‍ സൗരോർജ വിളക്കുകൾ ആവശ്യം
text_fieldsbookmark_border
അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് സൗരോർജ വിളക്കുകൾ സ്ഥാപിച്ച് രാത്രിയാത്ര കൂടുതല്‍ സുഗമമാക്കണമെന്ന് ആവശ്യം. ഇരുചക്രവാഹന യാത്രികര്‍ ഉള്‍പ്പെടെ രാത്രി നേര്യമംഗലം വനമേഖലയിലൂടെ സഞ്ചരിക്കാറുണ്ട്. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാര വാഹനങ്ങളും രാത്രി ഇതുവഴി പോകുന്നു. വാഹനാപകടങ്ങള്‍ പതിവായ, കാട്ടാനയുടെ സാന്നിധ്യമുള്ള ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിച്ചാല്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ സുഗമമാകും. നേര്യമംഗലം പാലം മുതല്‍ വാളറവരെയാണ് വനമേഖലയിലൂടെ സഞ്ചരിക്കേണ്ടത്. അര്‍ധരാത്രി പിന്നിട്ടാല്‍ വാഹനങ്ങളുടെ എണ്ണം കുറയും. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാര വാഹനങ്ങളും ഭാരവാഹനങ്ങളുമാണ് അര്‍ധരാത്രിക്ക് ശേഷം കൂടുതലായി വനമേഖലയിലൂടെ പോകുന്നത്. വനമേഖലയില്‍ പലയിടത്തും മൊബൈല്‍ സിഗ്നനല്‍ ലഭ്യമല്ല. രാത്രി വനമേഖലയില്‍ വാഹനം തകരാറിലാവുകയോ മറ്റോ ചെയ്താല്‍ യാത്രക്കാര്‍ കൂരിരുട്ടിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story