Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:37 AM IST Updated On
date_range 21 Jun 2022 5:37 AM ISTഅഗ്നിപഥ് സൈന്യത്തെ ആർ.എസ്.എസ് വത്കരിക്കാൻ -യൂത്ത് ലീഗ്
text_fieldsbookmark_border
തൊടുപുഴ: കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതി സൈന്യത്തെ ആർ.എസ്.എസ് വത്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് മൂസ്ലിം യൂത്ത് ലീഗ് ഇടുക്കി കമ്മിറ്റി ആരോപിച്ചു. ഭൂവിഷയത്തിൽ സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂലൈ രണ്ടിന് കട്ടപ്പനയിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. ജില്ല പ്രസിഡന്‍റ് പി.എച്ച്. സുധീർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി നിസാർ പഴേരി, ഇ.എ.എം. അമീൻ, കെ.എസ്. കലാം, പി.എം. നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, കെ.എം. അൻവർ, അജാസ് പുത്തൻപുര, സൽമാൻ ഹനീഫ്, ഒ.ഇ. ലത്തീഫ്, മുഹമ്മദ് ഷഹിൻഷാ, അൻസാരി മുണ്ടക്കൻ, വി.എ. നിസാർ, നൗഫൽ സത്താർ, ഒ.പി. ഷഫീഖ്, മുഹമ്മദ് ഷരീഫ് എന്നിവർ സംബന്ധിച്ചു. പ്രക്ഷോഭ, പ്രചാരണങ്ങളുമായി ബി.ജെ.പി തൊടുപുഴ: വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ജില്ലയിലുടനീളം പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എസ്. അജി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച ജില്ലയില്‍ 52 പഞ്ചായത്തിലും രണ്ട് നഗരസഭകളിലും യോഗാ പരിപാടികള്‍ അവതരിപ്പിക്കും. ജില്ലതല ഉദ്‌ഘാടനം രാവിലെ എട്ടിന് തൊടുപുഴയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്‌ണകുമാര്‍ നിർവഹിക്കും. സംസ്ഥാന സമിതി അംഗം പി.പി. സാനു, യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ് വിഷ്‌ണു പുതിയേടത്ത്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ശ്രീകാന്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story