Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:29 AM IST Updated On
date_range 20 Jun 2022 5:29 AM ISTഎയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണം -കെ.പി.എം.എസ്
text_fieldsbookmark_border
തൊടുപുഴ: കേരള പുലയർ മഹാസഭ തൊടുപുഴ യൂനിയൻ കമ്മിറ്റി നേതൃത്വത്തിൽ കേരള പുലയർ യൂത്ത് മൂവ്മെന്‍റ്, കേരള പുലയർ മഹിള ഫെഡറേഷൻ സംയുക്ത കൺവെൻഷൻ തൊടുപുഴയിൽ നടന്നു. കെ.പി.വൈ.എം ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.എഫ് യൂനിയൻ പ്രസിഡന്‍റ് ശോഭന തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി ഇന്ദിര രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എയ്ഡഡ് മേഖല നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകാൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന സമിതി അംഗം സി.സി. ശിവൻ, എൻ.കെ. ഗിരീഷ് കുമാർ, സജിത കൃഷ്ണൻ, അഞ്ജു, കൗസല്യ, സുനിത രാജീവ്, അച്ചാമ്മ കൃഷ്ണൻ, വത്സമോഹൻ, കെ.കെ. രാമചന്ദ്രൻ, ആതിര സോമൻ, കെ.കെ. സാജു, സുരേഷ് കണ്ണൻ, എം.കെ. പരമേശ്വരൻ, കെ.ജി. സോമൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി.എം.എഫ് യൂനിയൻ പ്രസിഡന്‍റായി ശോഭന തങ്കച്ചൻ, സെക്രട്ടറിയായി സുനിത രാജീവ് എന്നിവരെയും കെ.പി.വൈ.എം യൂനിയൻ പ്രസിഡന്‍റായി ഫെബിൻ, സെക്രട്ടറിയായി എ.എസ്. ശരത് എന്നിവരെയും തെരഞ്ഞെടുത്തു. TDL KPMS കേരള പുലയർ യൂത്ത് മൂവ്മെന്‍റ്, കേരള പുലയർ മഹിള ഫെഡറേഷൻ സംയുക്ത കൺവെൻഷൻ കെ.പി.വൈ.എം ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു വായനദിനാചരണം അടിമാലി: രാജാക്കാട് ഗ്രാമപഞ്ചായത്തിന്‍റെയും പഴയവിടുതി ഗവ. യു.പി സ്കൂളിന്‍റെയും ആഭിമുഖ്യത്തിൽ വായനദിനവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ് ഉദ്ഘാടനം ചെയ്തു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞ് വായന മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ആന്‍റണി മുനിയറ കവിയരങ്ങിന് നേതൃത്വം കൊടുത്തു. ജിജോ രാജകുമാരി, ആർ.സി. സുജിത്ത്, അർജുൻ വി. അജയൻ, കെ.സി. രാജു, ഷീല ഷാജി, ബിന്ദു പത്മകുമാർ, ജോളി ജോൺ, ബിജോയ് പി. ജേക്കബ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. കവികൾ 50ലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ.എസ്. ആസാദ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആർ.സി. സുജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story