Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:29 AM IST Updated On
date_range 20 Jun 2022 5:29 AM ISTകേരള കോൺഗ്രസ് (എം) നേതൃത്വ ക്യാമ്പ്
text_fieldsbookmark_border
നെടുങ്കണ്ടം: കേരള കോണ്‍ഗ്രസ് (എം) ഉടുമ്പന്‍ചോല നിയോജക മണ്ഡലം നേതൃത്വ ക്യാമ്പ് നെടുങ്കണ്ടത്ത് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍, സംസ്ഥാന സെക്രട്ടറി അലക്‌സ് കോഴിമല, ബേബിച്ചന്‍ ചിന്താര്‍മണി, ജിന്‍സണ്‍ പൗവത്ത്, സിബി കിഴക്കേമുറി, രാരിച്ചന്‍ നീറണാംകുന്നേല്‍, ഔസേപ്പ് തോണക്കര തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവര്‍ത്തക സമ്മേളനം നെടുങ്കണ്ടം: ഹൈറേഞ്ച് എൻ.എസ്.എസ് യൂനിയന്‍ ഭരണ സമിതിയെ പിരിച്ച് വിടാനുള്ള നീക്കത്തെ നിയമപരമായി നേരിടാന്‍ പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചു. യോഗത്തില്‍ വനിത യൂനിയന്‍ ഭരണസമിതി അംഗങ്ങള്‍, കരയോഗം ഭാരവാഹികള്‍, വനിത സമാജം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്‍റ് ആര്‍. മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എ.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.ജി. രവീന്ദ്രനാഥ്, കെ.വി. വിശ്വനാഥന്‍, പി.ജി. സാബു, കെ.ജി. ഗോപാലകൃഷ്ണന്‍, ജി. ശിവശങ്കരന്‍നായര്‍, സുമ രവീന്ദ്രന്‍, ഉഷ ബാലന്‍ തുടങ്ങിയവർ പങ്കെടുത്തു. വായന ദിനാചരണം: എൻ. വിജയനെ ആദരിച്ചു തൊടുപുഴ: വായന ദിനാചരണത്തിന്റെ ഭാഗമായി 12,500ൽഅധികം പുസ്‌തകങ്ങളുടെ ശേഖരത്തിനുടമയായ മണക്കാട് മുക്കുറ്റിയിൽ എൻ. വിജയനെ തപസ്യ ജില്ല സമിതി ആദരിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് കെ.വി. അശോകൻ പൊന്നാട അണിയിച്ചു. ജില്ല രക്ഷാധികാരി പി.കെ. രാധാകൃഷ്‌ണൻ, മേഖല സെക്രട്ടറി വി.കെ. ബിജു, ജില്ല ജനറൽ സെക്രട്ടറി എസ്.എൻ. ഷാജി, ജില്ല സെക്രട്ടറി എം.എം. മഞ്ജുഹാസൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story