Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:28 AM IST Updated On
date_range 20 Jun 2022 5:28 AM ISTഅംഗപരിമിതർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
കുമളി: കുമളി പഞ്ചായത്തിൽ സംഘടിപ്പിച്ച അംഗപരിമിതരുടെ മെഡിക്കൽ ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 35 പേർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അഞ്ചുലക്ഷം രൂപ വികലാംഗ ക്ഷേമ കോർപറേഷനിൽ അടക്കുകയും കോർപറേഷൻ മെഡിക്കൽ കോളജിലെ സംഘത്തെ ഉപയോഗിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾ ആവശ്യമുണ്ടെന്ന് കണ്ടെത്തിയവർക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിതരണോദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോളി ജോസഫ്, കെ.എം. സിദ്ദീഖ്, രജനി ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ കൊച്ചുറാണി, പഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, കബീർ, ജയമോൾ മനോജ്, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. cap: കുമളിയിൽ അംഗപരിമിതർക്കുള്ള ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
