Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏകശില സംസ്കാരം...

ഏകശില സംസ്കാരം രാജ്യത്തിന്​ ആപത്ത് -നഹാസ് മാള

text_fields
bookmark_border
ഏകശില സംസ്കാരം രാജ്യത്തിന്​ ആപത്ത് -നഹാസ് മാള
cancel
കുമളി: പ്രവാചക വ്യക്തിത്വത്തെ അവമതിക്കുംവിധമുള്ള പ്രസ്താവനകൾക്ക് പിന്നിൽ മുസ്​ലിംവിരുദ്ധ മനസ്സ്​ സൃഷ്ടിച്ചെടുത്ത്​ അതിലൂടെ ഏകശില സംസ്കാരം അടിച്ചേൽപിക്കാനുള്ള ഫാഷിസ്റ്റ്‌ അജണ്ടയാണെന്ന്​ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള. രാജ്യത്തിന്‍റെ വൈവിധ്യം തകർക്കാനുള്ള ഹീനശ്രമങ്ങൾക്ക്​ രാജ്യനിവാസികൾ മൗനാനുവാദം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കുമളി ഘടകം സംഘടിപ്പിച്ച 'അഭിമാനമാണ് പ്രിയ റസൂൽ' ബഹുജന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നഹാസ്​ മാള. ജമാഅത്തെ ഇസ്​ലാമി ഇടുക്കി ജില്ല പ്രസിഡന്റ് ഷാജഹാൻ നദ്‌വി അധ്യക്ഷത വഹിച്ചു. കുമളി സെന്റ് പീറ്റേഴ്സ് മാർതോമ ചർച്ച് വികാരി ഫാ. വിജയ് മാമൻ മാത്യു സംസാരിച്ചു. ഹിറ സാംസ്കാരിക വേദി കോഓഡിനേറ്റർ അബ്ദുൽ ഹസീബ് സ്വാഗതവും സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് അൻസാർ നന്ദിയും പറഞ്ഞു. നവാസ് അസ്ഹരി ഖുർആൻ പാരായണം നിർവഹിച്ചു. ഹിറ മസ്ജിദ് ഇമാം അബ്ദുർറശീദ് ഫാദിൽ കശ്ശാഫി, ജമാഅത്തെ ഇസ്​ലാമി കുമളി ഏരിയ പ്രസിഡന്റ് അബ്ദുർറഹീം തുടങ്ങിയവർ സംബന്ധിച്ചു. cap: കുമളിയിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്​ സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ ഡോ. നഹാസ് മാള ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story