Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:38 AM IST Updated On
date_range 19 Jun 2022 5:38 AM ISTമഴയില്‍ നിറഞ്ഞ് വെള്ളച്ചാട്ടങ്ങള്‍
text_fieldsbookmark_border
അടിമാലി: മഴ തുടങ്ങിയതോടെ ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. വറ്റിവരണ്ട അവസ്ഥയില്‍നിന്ന് ജലസമൃദ്ധിയിലേക്ക് വെള്ളച്ചാട്ടങ്ങള്‍ മാറിയതോടെ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. 'തെക്കിന്‍റെ കശ്മീരാ'യ മൂന്നാര്‍ വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ കവാടത്തില്‍ നിലകൊള്ളുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. തൊട്ടടുത്ത വാളറ, മൂന്നാറിലെ ആറ്റുകാട്, മറയൂരിലെ തൂവാനം വെള്ളച്ചാട്ടങ്ങളും മാങ്കുളത്തെ നക്ഷത്രക്കുത്തും പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടങ്ങളുമൊക്കെ ഏവരെയും ആകര്‍ഷിക്കുന്നതാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ വാളറകുത്തിന് താഴെയാണ് ചീയപ്പാറ ജലപാതം സ്ഥിതി ചെയ്യുന്നത്. ദേശീയപാതയില്‍നിന്ന് കേവലം മൂന്നുമീറ്റര്‍ വ്യത്യാസത്തിലാണ് ഇത്. 150 മീറ്ററിലേറെ ഉയരത്തില്‍നിന്ന് പതഞ്ഞ് പൊങ്ങി ഒലിച്ചിറങ്ങുന്ന വെള്ളം ഇവിടെ എത്തുന്നവരെ അനുഭൂതിയുടെ നിര്‍വൃതിയിലെത്തിക്കും. വേനല്‍ക്കാലത്ത് വെള്ളമില്ലാതായി ചീയപ്പാറ വിസ്മൃതിയിലാകുമെങ്കിലും കാലവര്‍ഷം സജീവമാകുന്നതോടെ വശ്യമനോഹരമായ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ ഒഴുകിയെത്തുന്നു. 2013 ആഗസ്റ്റ് ആറിന് ചീയപ്പാറ വെള്ളച്ചാട്ടത്തിന് ഇരുവശത്തും വന്‍മലകള്‍ ഇടിഞ്ഞുവീണ് ദുരന്തം ഉണ്ടായിരുന്നു. മഴ കനക്കുമ്പോള്‍ മേഖല ഭീതിയിലാകും. ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ വൈദ്യുതിനിലയത്തിന് മുകള്‍ ഭാഗത്താണ് പ്രസിദ്ധമായ ആറ്റുകാട് വെള്ളച്ചാട്ടം. ശാന്തമെന്ന് തോന്നുമെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്ന ജലപാതമാണ് ആറ്റുകാട്. മാങ്കുളം പഞ്ചായത്തില്‍ നക്ഷത്രകുത്ത് ഉൾപ്പെടെ അഞ്ച് വെള്ളച്ചാട്ടങ്ങളാണ് മാങ്കുളത്തുള്ളത്. ഇവയെല്ലാം മഴ പെയ്തിറങ്ങിയതോടെ സജീവമായത് ടൂറിസം മേഖലയില്‍ ഉണര്‍വിന് കാരണമായി. idl adi 1 water falls ചിത്രം....ചീയപ്പാറ വെളളച്ചാട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
