Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:38 AM IST Updated On
date_range 19 Jun 2022 5:38 AM ISTപുണ്യനദികളിലെ വെള്ളം മലിനം -എം.എം. മണി
text_fieldsbookmark_border
നെടുങ്കണ്ടം: പുണ്യനദികളിലെ വെള്ളം മലിനമെന്നും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും എം.എം. മണി എം.എൽ.എ. നെടുങ്കണ്ടം പഞ്ചായത്ത് സ്കൂളിൽ ബ്ലോക്ക്തല ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗയിൽ വെള്ളം കണ്ടാൽ കൈമുക്കാൻ തോന്നില്ല. അത്രയും മാലിന്യവും വൃത്തികേടുമാണ് വെള്ളത്തിന്. ആ വെള്ളം കുടിച്ചാൽ രോഗം വരുമെന്ന് ഉറപ്പാണ്. വെള്ളം ഉപയോഗിച്ചാൽ പുണ്യം കിട്ടുമെന്നും സ്വർഗത്തിലേക്ക് പോകുമെന്നും വിശ്വസിക്കുന്നവർ വിഡ്ഢികളാണ്. നദിയുടെ ഇരുവശത്തും മൃതദേഹം ദഹിപ്പിക്കും. പകുതി വേകുമ്പോൾ കമ്പിൽ കുത്തി നദിയിലേക്കിടും. കാശിയിൽ സന്ദർശനം നടത്തിയപ്പോൾ ഇതെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കോവിഡ് കാലത്ത് തമിഴ്നാട്ടിൽ സംഭവിച്ചത് എന്താണെന്ന് ആർക്കും ഒരു പിടിയുമില്ല. അവിടെ മാസ്ക് ധരിച്ച് ചെന്നാൽ രോഗവുമായി ചെന്നതെന്ന് കരുതും. രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും കോവിഡ് മരണ കണക്കില്ല. എന്നാൽ, കേരളത്തിന് കൃത്യമായ കണക്കുകൾ ഉണ്ടെന്നും എം.എം. മണി പറഞ്ഞു. ഗതാഗതക്കുരുക്ക്: നിർദേശങ്ങളുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ ഓട്ടോ - ടാക്‌സി വര്‍ക്കേഴ്‌സ് യൂനിയന്‍ നേതൃത്വത്തിൽ പ്രതിഷേധ ധർണ തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് നിവേദനവും നിർദേശങ്ങളുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍. ഇതുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ 11ന് തൊടുപുഴ ടൗണ്‍ ഹാളിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഓട്ടോ - ടാക്‌സി വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ടൗണിലെ ഗതാഗതം സുഗമമാക്കാൻ 13 നിർദേശങ്ങളടങ്ങിയ നിവേദനം തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചതായി നേതാക്കള്‍ പറഞ്ഞു. തൊടുപുഴ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ ഓട്ടോ ടാക്‌സി ട്രേഡ് യൂനിയൻ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് നഗരസഭക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും വർഷം മുമ്പ് വരെ തൊഴിലാളി പ്രതിനിധികൾ ഗതാഗത ഉപദേശക സമിതിയിൽ ഉണ്ടായിരുന്നതായി നേതാക്കൾ പറഞ്ഞു. റോഡുകളിലെ നടപ്പാതകളിലെ കൈയേറ്റങ്ങളും അനധികൃത പാർക്കിങ്ങും ഒഴിവാക്കാൻ പൊലീസിന്റെയും നഗരസഭയുടെയും ഭാഗത്തുനിന്ന് നടപടി വേണം. നഗരത്തിൽ സർവിസ് നടത്താൻ പ്രത്യേക പെർമിറ്റ് വേണമെങ്കിലും ഇതില്ലാത്ത നൂറിലധികം ഓട്ടോറിക്ഷകളാണ് ടൗണിന്റെ പലഭാഗങ്ങളിലായി അനധികൃതമായി ഓടിക്കുന്നത്. ഇവക്കെതിരെ നിരവധി പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഗതാഗത തിരക്കേറിയ ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക, ഗതാഗത തടസ്സങ്ങളും അപകടങ്ങളും ഉണ്ടാക്കുന്ന ഡിവൈഡറുകൾ മുറിച്ചുനീക്കുക തുടങ്ങിയ ആവശ്യങ്ങളും നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.കെ. കബീർ, ജിൽസൺ പീറ്റർ, ഇ.വി. സന്തോഷ്, വി.കെ. മധു, പി.എം. യൂനുസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story