Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅച്ചടക്ക നടപടി...

അച്ചടക്ക നടപടി റദ്ദാക്കി

text_fields
bookmark_border
ചെറുതോണി: വാത്തിക്കുടി മുൻ വില്ലേജ്​ ഓഫിസറും നിലവിൽ രാജാക്കാട് സർവേ സൂപ്രണ്ട്​ ഓഫിസിൽ ഹെഡ് ക്ലർക്കുമായ എം.ബി. ഗോപാലകൃഷ്ണൻ നായർക്കെതിരായ അച്ചടക്ക നടപടി ജില്ല കലക്ടർ റദ്ദാക്കി. വാത്തിക്കുടിയിൽ വില്ലേജ്​ ഓഫിസറായിരിക്കെ ഇദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് യത്. 2021 ഡിസംബറിലാണ് വില്ലേജ്​ ഓഫിസറായിരുന്ന ഗോപാലകൃഷ്ണനെ അച്ചടക്ക നടപടിയുടെ ഭാഗമായി തരം താഴ്ത്തി സർവേ സൂപ്രണ്ട്​ ഓഫിസിലേക്ക്​ ഹെഡ് ക്ലർക്കായി സ്ഥലം മാറ്റിയത്​. ഇതിനെതിരെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തി ഗോപാലകൃഷ്​ണൻ ജില്ല കലക്ടർക്ക് കഴിഞ്ഞ ജനുവരിയിൽ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിനെതിരായ പരാതികളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടത്. ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിന്‍റെ പെരിയാർവാലി പുനരധിവാസ പദ്ധതി നടത്തിപ്പിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന്‍റെ പേരിലാണ് ചിലർ ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ പ്രതിനിധി എന്ന നിലയിൽ വില്ലേജ്​ ഓഫിസർ രേഖകൾ സൂക്ഷിക്കുന്നതിലും ഹാജർ രേഖപ്പെടുത്തുന്നതിലും പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മാന്യമായി പെരുമാറുന്നതിലും കൃത്യത പാലിക്കണമെന്ന പൊതുവായ കർശന നിർദേശം നൽകിയാണ് കലക്ടർ ഉത്തരവ് നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story