Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉടുമ്പന്നൂർ പബ്ലിക്...

ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി പുതിയ മന്ദിരത്തിലേക്ക്

text_fields
bookmark_border
ഉടുമ്പന്നൂർ: പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്സിന്‍റെ ഒന്നാം നിലയിലേക്ക് ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി പ്രവർത്തനം മാറ്റുന്നു. ഞായറാഴ്ച രാവിലെ 10ന് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എം. ബാബു ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറിയോട് ചേർന്ന് സജ്ജമാക്കിയ മിനി കോൺഫറൻസ് ഹാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം. ലതീഷും റീഡിങ്​ റൂം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരനും ഉദ്ഘാടനം ചെയ്യും. പുസ്തകവിതരണം പഞ്ചായത്ത് വിദ്യാഭാസ സ്ഥിരംസമിതി അധ്യക്ഷൻ സുലൈഷ സലീം നിർവഹിക്കും. ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി.കെ. ഉഷ ടീച്ചർ വായനദിന സന്ദേശം നൽകും. ലൈബ്രറി പ്രസിഡന്‍റ്​ കെ.ജി. സുകുമാരൻ അധ്യക്ഷതവഹിക്കും. കരിയർ ഗൈഡൻസ് ക്ലാസ് ഇന്ന്​ ഉടുമ്പന്നൂർ: പഞ്ചായത്തിലെ ഒമ്പത് ലൈബ്രറികളുടെ കൂട്ടായ്മയായ ലൈബ്രറി കൗൺസിൽ ഉടുമ്പന്നൂർ പഞ്ചായത്ത് സമിതി നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന്​ പി.കെ ഡെക്കറേഷൻ ഹാളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. എം.ജി യൂനിവേഴ്സിറ്റി സെക്​ഷൻ ഓഫിസർ ബാബു പള്ളിപ്പാട്ട് ക്ലാസെടുക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story