Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകംപ്യൂട്ടര്‍...

കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പൈനാവ്: സര്‍ക്കാര്‍ എൻജിനീയറിങ് കോളജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ബി.ടെക്, കംപ്യൂട്ടര്‍ സയന്‍സ് എം.എസ്.സി, എം.സി.എ ബിരുദം, ഗണിതം/ഫിസിക്‌സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഒന്നാം ക്ലാസ്​ ബിരുദാനന്തര ബിരുദവും ഡി.ഒ.ഇ/പി.ജി.ഡി.സി.എയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റും, ഏതെങ്കിലും എൻജിനീയറിങ് ശാഖയില്‍ ബാച്ചിലര്‍ ബിരുദവും ഡി.ഒ.ഇ/പി.ജി.ഡി.സി.എയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ്​ യോഗ്യതയുള്ളവർക്ക്​ അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തിയ ബയോഡാറ്റ സഹിതം ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് പൈനാവ് സര്‍ക്കാര്‍ എൻജിനീയറിങ് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷ ക്ഷണിച്ചു നെടുങ്കണ്ടം: കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന തേനീച്ച വളര്‍ത്തല്‍ / തേന്‍ ഉൽപാദന സംരംഭ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ ഉൾപ്പെടെ സൗജന്യമായി നല്‍കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി - 10 ദിവസം. പരിശീലനം ജൂണ്‍ 20ന്​ തുടങ്ങും. രജിസ്റ്റര്‍ ചെയ്യാൻ 04868-234567, 7907386745 നമ്പറുകളിൽ ബന്ധപ്പെടുക. പുസ്തകപ്രകാശനം കട്ടപ്പന: ഇടുക്കിയിലെ കര്‍ഷകരുടെ കുടിയേറ്റ ചരിത്രവും അതിജീവന മുന്നേറ്റവും വിശദീകരിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ കെ. കെ. ദേവസ്യ രചിച്ച പോരാട്ടപര്‍വ്വം പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്​ച കട്ടപ്പനയില്‍ നടക്കും. രാവിലെ 10.30 ന് ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് പുസ്തകം പ്രകാശനം ചെയ്യും. എം.എം. മണി എം.എല്‍.എ പുസ്തകം ഏറ്റുവാങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story