Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബഫർ സോൺ: പന്തംകൊളുത്തി...

ബഫർ സോൺ: പന്തംകൊളുത്തി പ്രകടനം

text_fields
bookmark_border
കട്ടപ്പന: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളും. മലയോര കർഷകരെ ഭീതിയിൽ താഴ്ത്തുന്ന സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിനെതിരെ കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എമ്മിന്‍റെ അഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കട്ടപ്പന സെന്‍റ്​ ജോർജ് ഫൊറോന പള്ളിയിൽനിന്ന്​ ആരംഭിച്ച് ഗാന്ധി സ്ക്വയർ വരെയുള്ള പ്രകടനത്തിൽ മലയോര മേഖലയിലെ വിവിധ ഇടവകളിൽനിന്നുള്ള നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം കട്ടപ്പന ഫൊറോന ഡയറക്ടർ ഫാ. നോബിൾ പൊടിമറ്റത്തിൽ പ്രതിഷേധ പ്രകടനം ഉദ്​ഘാടനം ചെയ്തു. മുൻ രൂപത സമിതി അംഗം മനു നിരവത് മുഖ്യപ്രഭാഷണം നൽകി. രൂപത ജനറൽ സെക്രട്ടറി ഡിലൻ കോഴിമല പ്രകടനത്തിന് നേതൃത്വംനൽകി സംസാരിചു. രൂപത റീജന്‍റ്​ ബ്രദർ അജിൽ പനംതോട്ടത്തിൽ, രൂപത കൗൺസിലർ ആൽവിൻ, രൂപത സമിതി അംഗം ജോൺസി, ജോസഫ് കട്ടപ്പന ഫൊറോന പ്രസിഡന്‍റ്​ ജെറിൻ, മുണ്ടിയെരുമ ഫൊറോന പ്രസിഡന്‍റ്​ അഖിൽ, കുമിളി ഫൊറോന പ്രസിഡന്‍റ്​ ജോബി, അണക്കര ഫൊറോന പ്രസിഡന്‍റ്​ ജോമോൻ, ഉപ്പുതറ ഫൊറോന പ്രസിഡന്‍റ്​ സാജൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വംനൽകി. ഫോട്ടോ. എസ്.എം.വൈ.എം പ്രതിഷേധ പന്തംകൊളുത്തി പ്രകടനം ഫോറോന ഡയറക്ടർ ഫാ. നോബിൾ പൊടിമറ്റത്തിൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story