Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിയന്ത്രണം വിട്ട കാര്‍...

നിയന്ത്രണം വിട്ട കാര്‍ ആറ് വാഹനത്തില്‍ ഇടിച്ചു

text_fields
bookmark_border
തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ ആറ് വാഹനത്തില്‍ ഇടിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോലാനി ജങ്​ഷന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന്​ അമിതവേഗത്തിലെത്തിയ കാര്‍ റോഡരികിലെ വര്‍ക്​ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറുകളിലും ലോറിയിലും ഉള്‍പ്പെടെ ആറ് വാഹനത്തിലാണ് ഇടിച്ചത്. വാഹനം ഓടിച്ച് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ യാത്രികനായ അഭിഭാഷകനെ മറ്റ് വാഹന ഉടമകളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. സംഭവമറിഞ്ഞ് തൊടുപുഴയില്‍നിന്നെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കേടുപാടുകള്‍ പറ്റിയ വാഹനങ്ങളുടെ ഉടമകള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story