Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിമിതികൾ മറികടന്ന്...

പരിമിതികൾ മറികടന്ന് ജോസിന്‍റെ മിന്നും വിജയം

text_fields
bookmark_border
തൊടുപുഴ: പരിമിതികൾക്ക്​ മുന്നിൽ പതറാതെ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ചിരിക്കുകയാണ് ജോസിൻ സി. സജി. 80 ശതമാനം സെറിബ്രൽപാൾസി ബാധിതനാണെങ്കിലും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ഈ കൊച്ചുമിടുക്കന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ആദ്യ ചുവടുവെപ്പാണ് ഈ വിജയം. എസ്.എസ്.എൽ.സി പരീക്ഷയിൽ എട്ട് എ-പ്ലസും ഒരു എയും ഒരു സി-പ്ലസുമാണ് ജോസിൻ നേടിയത്. വീട്ടുകാരുടെയും അധ്യാപകരുടെയും ശക്തമായ പിന്തുണയും കരുതലുമാണ് ജോസിന്റെ വിജയത്തിന് പിന്നിൽ. മകന്റെ പോരായ്മകളിൽ തളർന്നുപോകാതെ താങ്ങും തണലുമായി അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനും മാത്രമായി രാവിലെ മുതൽ വൈകീട്ട് വരെ സ്കൂളിൽ സമയം ചെലവഴിക്കുന്ന ജോസിന്റെ അമ്മ ഷൈനി, എല്ലാ മാതാപിതാക്കൾക്കും മാതൃകയാണ്. അറക്കുളം ബി.ആർ.സി പരിധിയിലെ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയാണ് ജോസിൻ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. അറക്കുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്​ പഠനസഹായങ്ങൾ നൽകുന്നുണ്ട്. സ്പെഷൽ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. മുട്ടം എടപ്പള്ളി ചുക്കനാനിക്കൽ സജിയുടെയും ഷൈനിയുടെയും മകനാണ് ജോസിൻ. മുത്തശ്ശി ഗ്രേസിയും സഹോദരി ജോസ്മിയും എല്ലാ പിന്തുണയുമായി ജോസിനൊപ്പമുണ്ട്. അനിമേഷൻ മേഖലയിൽ വിസ്മയം തീർക്കാനാണ് ജോസിന്റെ ആഗ്രഹം. TDL JOSIN എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ ജോസിൻ സി. സജി അമ്മ ഷൈനി സജിക്കൊപ്പം രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം തൊടുപുഴ: 2000 ജനുവരി ഒന്നുമുതൽ 2022 മാർച്ച്​ 31 വരെ തൊഴിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാർക്ക്​ മുൻകാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കാൻ ജൂണ്‍ 30 വരെയുള്ള അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 04862-222904. വാക്-ഇൻ ഇന്റർവ്യൂ തൊടുപുഴ: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ്​ ആൻഡ്​ സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിദിനം 650 രൂപ നിരക്കിൽ കാഷ്വൽ ലേബർ നിയമനത്തിന് പരിഗണിക്കാൻ​ പത്താം ക്ലാസും ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികളുടെ വാക്-ഇൻ ഇന്റർവ്യൂ സി-ഡിറ്റ് തിരുവനന്തപും മെയിൻ കാമ്പസിൽ നടത്തും. താൽപര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം 28നു 10നും ഒരുമണിക്കുമുള്ളിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 0471-2380910.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story