Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിസ്മയിപ്പിക്കുന്ന...

വിസ്മയിപ്പിക്കുന്ന വിജയവുമായി ഹെവ്​ലിൻ

text_fields
bookmark_border
ചെറുതോണി: കാല്‍വരിമൗണ്ട് കൊല്ലകൊമ്പില്‍ ഹെവ്​ലിന്‍ ജോജോ പരിമിതികൾ മറികടന്ന് സ്വന്തമാക്കിയത്​ വിസ്മയിപ്പിക്കുന്ന വിജയം. തങ്കമണി സെന്‍റ്​ തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായിരുന്ന ഹെവ്​ലിന്​ 84 ശതമാനം പ്രത്യേക ശാരീരിക പരിമിതിയുണ്ട്. ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ഹെവ്​ലിന്‍ നേടിയത് അഞ്ച്​ എ പ്ലസും മൂന്ന്​ എയും രണ്ട്​ ബി പ്ലസും. നെടുങ്കണ്ടം സെന്‍റ്​ സെബാസ്റ്റ്യന്‍സ് യു.പി സ്കൂള്‍ അധ്യാപകൻ ജോജോയുടെയും തങ്കമണി സെന്‍റ്​ തോമസ് എല്‍.പി സ്കൂൾ അധ്യാപിക ബിനിതയുടെയും മകളാണ് ഹെവ്​ലിൻ. ജന്മനതന്നെ ശാരീരിക, മാനസിക വിഷമതകള്‍ ഏറെ നേരിട്ട ഹെവ്​ലിന്​ തണലായത് മുത്തശ്ശിയും റിട്ട. അധ്യപികയുമായ തങ്കമ്മയാണ്. സഹായിയെവെച്ച് പരീക്ഷ എഴുതാമെങ്കിലും ഹെവ്​ലിൻ സമ്മതിച്ചില്ല. സ്വന്തമായി പരീക്ഷയെഴുതി ജയിക്കണമെന്ന വാശിയും നിര്‍ബന്ധവുമായിരുന്നു. കുഞ്ഞുന്നാളില്‍ തുടങ്ങിയ പരിശീലനമാണ് സ്വപ്നസാഫല്യത്തിലേക്ക് എത്തിച്ചത്. ഹെവ്​ലിനെ അക്ഷരം പഠിപ്പിക്കുക പ്രയാസകരമാണെന്ന് പലരും ഉപദേശിച്ചെങ്കിലും തങ്കമ്മ പിന്മാറിയില്ല. ഊണിലും ഉറക്കത്തിലും ഹെവ്​ലിനെ ചേര്‍ത്തുപിടിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് വീട്ടിലെത്തി ഹെവ്​ലിനെയും മുത്തശ്ശിയെയും അഭിനന്ദിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഷേര്‍ളി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രം: TDL Hevlin ഹെവ്​ലിനെ സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്​ വീട്ടിലെത്തി അഭിനന്ദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story