Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:30 AM IST Updated On
date_range 18 Jun 2022 5:30 AM ISTപെൻഷൻ നിഷേധിക്കുന്നത് പ്രതിഷേധാർഹം -കേരള കോൺഗ്രസ് എം
text_fieldsbookmark_border
തൊടുപുഴ: രണ്ടേക്കറിലധികം കൃഷിഭൂമിയുള്ള കർഷകർക്ക് സാമൂഹിക സുരക്ഷ പെൻഷൻ നിഷേധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. രണ്ടേക്കറിലധികം കൃഷിഭൂമിയുള്ള വ്യക്തിക്ക് സാമൂഹിക സുരക്ഷ പെൻഷനുകൾ നൽകേണ്ടതില്ലെന്ന 2022 ഏപ്രിൽ 14ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഈ നടപടിയെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. രണ്ടേക്കർ കൃഷിഭൂമിയുള്ള കർഷകന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുന്ന ആദായംകൊണ്ട് നിത്യവൃത്തിക്കുപോലും തികയില്ല. കൃഷിക്കായി എടുത്ത ബാങ്ക് വായ്പ പോലും കൃത്യസമയത്ത് തിരിച്ചടക്കാൻ കഴിയുന്നില്ല. യൗവനവും ആരോഗ്യവും സമ്പത്തും കാർഷികവൃത്തിക്കായി ഹോമിച്ച് ജീവിതസായാഹ്നത്തിൽ ലഭിക്കുന്ന തുച്ഛമായ സാമൂഹിക സുരക്ഷ പെൻഷനുകൾ ഇത്തരം അശാസ്ത്രീയ മാനദണ്ഡപ്രകാരം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story