Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:29 AM IST Updated On
date_range 18 Jun 2022 5:29 AM ISTലൈഫ്: മുൻഗണന പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം
text_fieldsbookmark_border
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ മുന്‍ഗണന പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം. അര്‍ഹരായ പലരെയും പട്ടികയിൽനിന്ന് ഒഴിവാക്കി അനര്‍ഹരായവരെ തിരുകിക്കയറ്റിയെന്നാണ് ആക്ഷേപം. ഏക്കറുകണക്കിന് കൃഷിഭൂമി സ്വന്തമായി കൈവശമുള്ളവരും യഥാർഥ വസ്തുതകള്‍ മറച്ചുവെച്ച് വ്യാജരേഖകള്‍ ഹാജരാക്കി ഒന്നിലധികം തവണ സർക്കാറിൽനിന്ന് ഭവന നിർമാണ ആനുകൂല്യം കൈപ്പറ്റിയവരും വീണ്ടും പട്ടികയിൽ ഇടം പിടിച്ചത് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതിന്‍റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചായത്തിലെ എല്ലാ വാഡിലും തന്നെ ഇത്തരത്തില്‍ അനര്‍ഹരായവരെ തിരുകിക്കയറ്റിയതായും ഇതിനെതിരെ ലൈഫ് മിഷന്‍ ഡയറക്ടര്‍ക്കും കലക്ടര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയതായും മുന്‍ ഗ്രാമപഞ്ചായത്തംഗം ജോയി കുന്നുവിള അറിയിച്ചു. കേരള കോണ്‍ഗ്രസ് എം നേതൃസംഗമം നാളെ നെടുങ്കണ്ടം: കേരള കോണ്‍ഗ്രസ് എം ഉടുമ്പന്‍ചോല നിയോജകമണ്ഡലം നേതൃസംഗമം ഞായറാഴ്ച രാവിലെ 10ന് നെടുങ്കണ്ടം കിഴക്കേകവലയിലുള്ള സർവിസ് കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്‍റ് ജിന്‍സണ്‍ വര്‍ക്കി പുളിയന്‍കുന്നേൽ അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രാകോ കേബിള്‍ കമ്പനി ചെയര്‍മാനുനായ അഡ്വ. അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്യും. കരിമണ്ണൂരിൽ മെഡിക്കൽ ക്യാമ്പ് ഇന്ന് കരിമണ്ണൂർ: അൽ അസ്ഹർ മെഡിക്കൽ കോളജിന്‍റെ സഹകരണത്തോടെ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മുതൽ കരിമണ്ണൂർ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അൽ അസ്ഹർ മെഡിക്കൽ കോളജിലെ ഒമ്പത് വിഭാഗങ്ങളിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. പങ്കെടുക്കുന്നവർക്ക് അത്യാവശ്യ മരുന്നുകളും സൗജന്യ പരിശോധന സൗകര്യവും ആരോഗ്യ ഇൻഷുറൻസ് കാർഡ് തുടർചികിത്സ സൗകര്യവും ലഭ്യമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു കെ. ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story