Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൂരയിലെ...

കൂരയിലെ നക്ഷത്രത്തിളക്കമായി വിജയ്​ രാജിന്‍റെ വിജയം

text_fields
bookmark_border
കൂരയിലെ നക്ഷത്രത്തിളക്കമായി വിജയ്​ രാജിന്‍റെ വിജയം
cancel
മൂലമറ്റം: പടുത മറച്ചുകെട്ടിയ കൂരയിലിരുന്ന്​ പഠിച്ച വിജയ്​ രാജ്​ വീട്ടിലെ പരിമിതികൾക്ക്​ നടുവിലേക്ക്​ കൊണ്ടുവന്നത്​ എസ്​.എസ്​.എൽ.സി പരീക്ഷയിലെ ഫുൾ എ പ്ലസ്​ വിജയത്തിന്‍റെ തിളക്കം. മൂലമറ്റം ആശ്രമം ഊളാനിയിൽ വീട്ടിൽ രാജേഷ്-സതി ദമ്പതികളുടെ ഇളയമകനാണ് ഉന്നത വിജയം നേടിയ ഈ കൊച്ചുമിടുക്കൻ. അറക്കുളം സെന്‍റ്​ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്​ വിജയ്​ രാജ്​. കാലപ്പഴക്കം മൂലം പഴയവീട് തകർന്നതോടെയാണ്​ പടുതകെട്ടി ചെറുകൂര പണിത് കുടുംബം അങ്ങോട്ട് മാറിയത്​. എട്ടുവർഷമായി ഈ കൂരയിലാണ് താമസം. സാമ്പത്തിക ബുദ്ധിമുട്ട് മൂലം നല്ലൊരു വീട് നിർമിക്കാൻ ഇതുവരെ സാധിച്ചില്ല. പശുക്കറവയാണ്​ കുടുംബത്തിന്‍റെ ഏക വരുമാനമാർഗം. 70 സെന്‍റ്​ സ്ഥലം ഉണ്ടെങ്കിലും കാട്ടുപന്നിയുടെയും കുരങ്ങിന്‍റെയും ശല്യംകാരണം കപ്പകൃഷി പോലും സാധ്യമല്ല. 24 സെന്‍റിൽ അധികം സ്ഥലം ഉള്ളതിനാൻ ലൈഫ് പദ്ധതിയിലും വീട് ലഭിക്കുന്നില്ല. പല കാരണങ്ങളാൽ ദൈനംദിന ചെലവുകളും മക്കളുടെ പഠനവും മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന രാജേഷിനും കുടുംബത്തിനും വീണുകിട്ടിയ പ്രതീക്ഷയും സന്തോഷവുമാണ്​ വിജയ്​ രാജിന്‍റെ തിളക്കമാർന്ന വിജയം. ഗതാഗത സൗകര്യം നന്നേ കുറവുള്ള ആശ്രമം ഭാഗത്തെ വീട്ടിലേക്ക്​ മൂലമറ്റംവരെ ബസിൽ വന്നശേഷം നടന്നാണ് വിജയ് എത്തുന്നത്. പരാധീനതകളുടെ നടുവിലും ഉജ്ജ്വല വിജയം നേടിയതോടെ നാട്ടുകാരുടെ അഭിനന്ദനപ്രവാഹമാണ്. tdl mltm1 വിജയ് രാജിന്‍റെ വീട് tdl nltm2 വിജയ് രാജ് എ പ്ലസ്: കരിമണ്ണൂർ സ്കൂൾ മുന്നിൽ കരിമണ്ണൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്​ നേടിയ വിദ്യാലയം എന്ന ബഹുമതി കരിമണ്ണൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്​. 44 വിദ്യാർഥികളാണ് പത്തു വിഷയങ്ങൾക്കും എ പ്ലസ് നേടിയത്​. ഒമ്പത്​ എ പ്ലസ് നേടിയ 17 വിദ്യാർഥികളുണ്ട്​. ജില്ലയിൽ പരീക്ഷക്കിരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള വിദ്യാലയത്തിൽ 322 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 320 പേർ ഉന്നത പഠനത്തിന് അർഹരായി. കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലും ഫുൾ എ പ്ലസിൽ സ്കൂളാണ്​ മുന്നിൽ. വിദ്യാർഥികളെ സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു മഞ്ഞക്കടമ്പിൽ, പി.ടി.എ പ്രസിഡന്‍റ്​ ലിയോ കുന്നപ്പിള്ളിൽ, എം.പി.ടി.എ പ്രസിഡന്‍റ്​ ജിൻസി വർഗീസ് തുടങ്ങിയവർ അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story