Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓട്ടിസം സെന്‍റർ...

ഓട്ടിസം സെന്‍റർ നവീകരണം; കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
അടിമാലി: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ അടിമാലി ബി.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്‍ററിന്‍റെ ബന്ധപ്പെട്ട് സെന്‍റര്‍ സപ്പോര്‍ട്ടിങ്​ കമ്മിറ്റി രൂപവത്​കരിച്ചു. ജില്ല പഞ്ചായത്ത്​ അംഗം സോളി ജീസസ് രക്ഷാധികാരിയായും അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സോമന്‍ ചെല്ലപ്പന്‍ ചെയര്‍മാനുമായുള്ള 21അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 37ഓളം കുട്ടികളാണ് നിലവില്‍ ഈ സെന്‍ററിന്‍റ സേവനം പ്രയോജനപ്പെടുത്തുന്നത്. സെന്‍റര്‍ സപ്പോര്‍ട്ടിങ്​ കമ്മിറ്റി രൂപവത്​കരണ യോഗം ജില്ല പഞ്ചായത്ത്​ അംഗം സോളി ജീസസ് ഉദ്ഘാടനം ചെയ്തു. അടിമാലി ബ്ലോക്ക് പഞ്ചായത്ത്​ അംഗം സോമന്‍ ചെല്ലപ്പന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം സിദ്ദീഖ്, ബി.പി.സി പി. ഷൈജന്‍, ഷാജി തോമസ്, തമ്പി ജോര്‍ജ്​ തുടങ്ങിയവര്‍ പ​ങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തെറാപ്പിയുള്‍പ്പെടെ സേവനമാണ് സെന്‍ററിലൂടെ ലഭ്യമാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story