Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:29 AM IST Updated On
date_range 17 Jun 2022 5:29 AM ISTരക്തദാന ഡയക്ടറി പ്രകാശനം
text_fieldsbookmark_border
അടിമാലി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ തയാറാക്കിയ രക്തദാന ഡയക്ടറിയുടെ പ്രകാശനം അടിമാലിയില്‍ നടന്നു. ലൈബ്രറി ഹാളില്‍ നടന്ന ജില്ല കമ്മിറ്റി യോഗത്തില്‍ എ.കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്‍റും ജില്ല നിരീക്ഷകനുമായ ഷാജോ ആലുക്ക ഡയറക്ടറി പ്രകാശനം ചെയ്തു. ലോക രക്തദാന ദിനാചരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ എ.കെ.പി.എ യൂനിറ്റുകളെയും കേന്ദ്രീകരിച്ച് രക്തദാനത്തിന് താൽപര്യമുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡയറക്ടറി തയാറാക്കിയിട്ടുള്ളത്. ജില്ല പ്രസിഡന്റ് ബിജോ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റോബിന്‍ എന്‍വിസ്, ജില്ല സെക്രട്ടറി കെ.എം. മാണി, ട്രഷറര്‍ സെബാന്‍ ആതിര, കോഓഡിനേറ്റര്‍ എന്‍.ജെ. വർഗീസ്, സാനി മാത്യു, സുനില്‍കുമാര്‍, ജോസ് ആര്യ, ലിന്‍സണ്‍ രാഗം, റെജി, സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. idl adi 5 book ചിത്രം -എ.കെ.പി.എ ജില്ല കമ്മിറ്റി തയാറാക്കിയ ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
