Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകപ്പ കാട്ടുപന്നി...

കപ്പ കാട്ടുപന്നി നശിപ്പിച്ചു; എല്‍ദോസിന് മിച്ചം നഷ്ടക്കണക്ക് മാത്രം

text_fields
bookmark_border
കപ്പ കാട്ടുപന്നി നശിപ്പിച്ചു;  എല്‍ദോസിന് മിച്ചം നഷ്ടക്കണക്ക് മാത്രം
cancel
അടിമാലി: കൃഷിയിറക്കിയ 1000 ചുവട് കപ്പയില്‍ ഭൂരിപക്ഷവും കാട്ടുപന്നി നശിപ്പിച്ചതോടെ ഭീമമായ നഷ്ടം നേരിടുകയാണ്​ കര്‍ഷകനായ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമന്‍കുത്ത് സ്വദേശി എല്‍ദോസ് ഒറവലക്കുടി. ശേവല്‍കുടി ഭാഗത്ത് പാട്ടത്തിനെടുത്ത ഭൂമിയിലാണ്​ എല്‍ദോസിന്‍റെ കൃഷി. കഴിഞ്ഞ ജനുവരിയില്‍ കപ്പവാട്ടി ഉണക്കുകയായിരുന്നു ലക്ഷ്യം. കുറച്ച് ഭാഗത്തെ കപ്പയുടെ വിളവെടുപ്പ് നടന്നു. എന്നാല്‍, അസുഖബാധിതനായി ആശുപത്രിയിലാവുകയും പിന്നീട് തോര്‍ച്ചയില്ലാതെ വേനല്‍മഴ പെയ്യുകയും ചെയ്തതോടെ ശേഷിച്ച കപ്പ, വാട്ടി ഉണങ്ങുന്ന കാര്യം പ്രതിസന്ധിയിലായി. ഈ കപ്പയാണ് കുറച്ച് നാളുകള്‍കൊണ്ട് കാട്ടുപന്നികള്‍ കുത്തിനശിപ്പിച്ചതെന്ന് എല്‍ദോസ് പറയുന്നു. വന്യജീവി ശല്യം പ്രതിരോധിക്കാന്‍ കൃഷിയിടത്തിന് ചുറ്റും എല്‍ദോസ് വേലി തീര്‍ത്തിരുന്നു. കാട്ടുപോത്തുകള്‍ ആദ്യം വേലി തകര്‍ത്തതായും തുടർന്ന്​ കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കുറച്ച് നാളുകള്‍കൊണ്ട് കപ്പ പൂർണമായി കുത്തിമറിക്കുകയായിരുന്നുവെന്നും എല്‍ദോസ് പറയുന്നു. ഒരുലക്ഷം രൂപക്കടുത്ത് നഷ്ടം സംഭവിച്ചതായാണ് പറയുന്നത്​. മാങ്കുളം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ വന്യജീവി ശല്യം വര്‍ധിച്ചത് കര്‍ഷകരെ വലിയരീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. idl adi 3 kappa ചിത്രം: കാട്ടുപന്നി കുത്തിമറിച്ചിട്ടിരിക്കുന്ന കപ്പ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story