Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:29 AM IST Updated On
date_range 17 Jun 2022 5:29 AM ISTകോൺഗ്രസ് ഉപരോധ സമരം ഇന്ന്
text_fieldsbookmark_border
തൊടുപുഴ: എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുമെതിരെ നരേന്ദ്ര മോദി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ഇടുക്കിയിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു അറിയിച്ചു. രാവിലെ 10.30ന് ചെറുതോണി പോസ്റ്റ് ഓഫിസിന് മുന്നിലാണ് സമരം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിന് കോൺഗ്രസ് സജ്ജമാവുകയാണെന്ന് സി.പി. മാത്യു പറഞ്ഞു. തേനീച്ച വളര്‍ത്തല്‍ പരിശീലനം ഇടുക്കി: കേന്ദ്ര സര്‍ക്കാറിന്‍റെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന തേനീച്ച വളര്‍ത്തല്‍/തേന്‍ ഉൽപാദന സംരംഭ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ ഉൾപ്പെടെ സൗജന്യമായി നല്‍കും. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പരിശീലനം 10 ദിവസം. പരിശീലനം ആരംഭിക്കുന്ന തീയതി ജൂണ്‍ 20. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിലായിരിക്കും പരിശീലനം. താൽപര്യമുള്ളവര്‍ ലിങ്ക് ഉപയോഗിച്ചോ ഫോണ്‍ നമ്പറില്‍ നേരിട്ട് ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യണം. https://sites.google.com/view/rsetiidukki ഫോണ്‍: 04868-234567, 7907386745. ഗെസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ് ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ 18ന് രാവിലെ 11ന് പ്രിന്‍സിപ്പൽ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‍: 04868 272216.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story