Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാഗസിൻ പ്രകാശനവും...

മാഗസിൻ പ്രകാശനവും അവാർഡ് വിതരണവും

text_fields
bookmark_border
തൊടുപുഴ: മർച്ചന്‍റ്​സ് യൂത്ത് വിങ്ങിന്‍റെ 2019-22 ഭരണ സമിതിയുടെ വ്യാപാരി നേതാക്കളെ ആദരിക്കലും പൊതുസമ്മേളനവും തൊടുപുഴ മർച്ചന്‍റ്​സ് ട്രസ്റ്റ് ഹാളിൽ നടന്നു. യൂത്ത് വിങ്​ പ്രസിഡന്‍റ്​ എം.ബി. താജു അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ പി. കുഞ്ഞാവു ഹാജി നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്. കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്‍റ്​ കെ.എൻ. ദിവാകരൻ എന്നിവർ മുഖ്യാതിഥികളായി. യൂത്ത് വിങ്​ സംസ്ഥാന പ്രസിഡന്‍റ്​ ജോജിൻ ടി. ജോയി മുഖ്യ പ്രഭാഷണം നടത്തി. പി.കുഞ്ഞാവു ഹാജി അവാർഡുകൾ സമ്മാനിച്ചു. തൊടുപുഴ മർച്ചന്‍റ്​സ് അസോസിയേഷനിലെ മുൻ പ്രസിഡന്‍റുമാരെയും യൂത്ത് വിങ്​ മുൻ പ്രസിഡൻറുമാരെയും യോഗത്തിൽ ആദരിച്ചു. പി.കെ. രമേഷ് സ്വാഗതം പറഞ്ഞു. മൺസൂൺ ഗിഫ്റ്റ് വിതരണം തൊടുപുഴ​: ബ്ലോക്ക് പഞ്ചായത്ത് കിഡ്നി പേഷ്യന്‍റ്​സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ ഗിഫ്റ്റ് വിതരണം ചെയ്തു. പ്രസിഡന്‍റ്​ ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി മാത്യു ഓടക്കൽ ഉദ്ഘാടനം ചെയ്തു. ജെയിംസ് ചാക്കോ വഴുതലതക്കാട്ട്, എ.കെ. ദിവാകരൻ, ജോ അഗസ്റ്റ്യൻ, പി.വി ജോസ്, ജോസഫ് മൂലശ്ശേരി, സുനിബാബു എന്നിവർ സംസാരിച്ചു. ഡയാലിസിസ് ചെയ്യുന്ന നൂറ് രോഗികൾക്ക് കുടയും സാമ്പത്തികസഹായവും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story