Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:37 AM IST Updated On
date_range 16 Jun 2022 5:37 AM ISTപിതാവിെൻറ സ്വപ്നങ്ങൾക്ക് ജീവൻ പകർന്ന് ഫുൾ എ പ്ലസുമായി അദ്വൈത്
text_fieldsbookmark_border
പിതാവിൻെറ സ്വപ്നങ്ങൾക്ക് ജീവൻ പകർന്ന് ഫുൾ എ പ്ലസുമായി അദ്വൈത് മൂലമറ്റം: മകൻെറ ഉജ്ജ്വല വിജയം കാണാൻ പി.ടി. മനു ഇല്ല. മൂലമറ്റം ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച വൈദ്യുതി വകുപ്പ് ജീവക്കാരൻ മനുവിൻെറ മകൻ അദ്വൈതിനാണ് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. പഠനത്തിൽ മിടുക്കനായ അദ്വൈതിനെക്കുറിച്ച് നിരവധി സ്വപ്നങ്ങളാണ് മനുവിന് ഉണ്ടായിരുന്നത്. എന്നാൽ, അത് സാക്ഷാത്കരിച്ച് കാണാൻ മനുവിന് ഭാഗ്യമുണ്ടായില്ല. അറക്കുളം സെന്‍റ്.മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് അദ്വൈത് പഠിക്കുന്നത്. ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണികൾ തീർത്തതിന് ശേഷം ചാർജ് ചെയ്യുന്നതിനിടെ കഴിഞ്ഞ മാസമാണ് വൈദ്യുതാഘാതമേറ്റ് മനു മരിച്ചത്. tdl mltm2 അദ്വൈത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
