Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:32 AM IST Updated On
date_range 16 Jun 2022 5:32 AM ISTബഫർസോൺ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് യു.ഡി.എഫ്
text_fieldsbookmark_border
അടിമാലി: ബഫർസോൺ വിഷയത്തിൽ യു.ഡി.എഫ് വ്യാഴാഴ്ച ജില്ലയിൽ ആചരിക്കുന്ന ഹർത്താലുമായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് യു.ഡി.എഫ് ഭാരവാഹികൾ രാജാക്കാട്ട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കർഷകർ അടക്കം ഇടുക്കിയിലെ സാധാരണക്കാരുടെ ഭീതി അകറ്റാൻ കേന്ദ്രവും സംസ്ഥാന സർക്കാറും അടിയന്തരമായി ഇടപെടണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. പരിസ്ഥിതിലോല പ്രദേശ നിർണയ കാര്യത്തിൽ യു.ഡി.എഫ് സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളതെന്നും കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പേര് പറഞ്ഞ് എൽ.ഡി.എഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ.ജെ. ചാക്കോ, കൺവീനർ ബെന്നി പാലക്കാട്ട് എന്നിവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story