Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:32 AM IST Updated On
date_range 16 Jun 2022 5:32 AM ISTകോളപ്ര പാലത്തിലെ സിഗ്നൽ ലൈറ്റ് മിഴിയടച്ചു
text_fieldsbookmark_border
കുടയത്തൂർ: ആലക്കോട്-കുടയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോളപ്ര പാലത്തിലെ സിഗ്നൽ ലൈറ്റിൻെറ പ്രവർത്തനം നിലച്ചു. ഇരുദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ സ്ഥലമില്ലാത്തതിനാലാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. സോളാർ സംവിധാനത്തിലാണ് ലൈറ്റ് പ്രവർത്തിച്ചിരുന്നത്. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ ഇരുവശത്തുനിന്ന് ഒരേസമയം വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നു. ഇത് മിക്കവാറും വാക്തർക്കത്തിനും സംഘർഷത്തിനും കാരണമാകുന്നു. മൂന്ന് ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്ത് സോളാർ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് തകരാറിലായിട്ട് ആഴ്ചകളായി. നാട്ടുകാരുടെ പരാതി രൂക്ഷമാകുമ്പോൾ സിഗ്നൽ ലൈറ്റ് നന്നാക്കും. ഒരാഴ്ച കഴിയുമ്പോൾ വീണ്ടും ലൈറ്റ് തകരാറിലാകും. ഗുണമേന്മയുള്ള സോളാർ പാനലല്ല ഘടിപ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. തലയനാട്, അഞ്ചിരി, ഇഞ്ചിയാനി, കലയന്താനി, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിലേക്ക് അനേകം വാഹനങ്ങളാണ് ഈ പാലം വഴി സഞ്ചരിക്കുന്നത്. പാലത്തിൽ വെച്ചുള്ള പരസ്പര തർക്കം പലപ്പോഴും മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാക്കുന്നു. വാഹനങ്ങൾ പാലത്തിൽ നിർത്തിയിട്ടാണ് യാത്രക്കാർ പരസ്പരം വാക്തർക്കത്തിൽ ഏർപ്പെടുന്നത്. തകരാറിലായ സിഗ്നൽ ലൈറ്റ് അടിയന്തരമായി നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tdl mltm കോളപ്ര പാലത്തിലെ തകരാറിലായ സിഗ്നൽ ലൈറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
