Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:28 AM IST Updated On
date_range 16 Jun 2022 5:28 AM ISTകണ്ണമ്പടി സർക്കാർ സ്കൂളിന് കൺനിറയെ വിജയം
text_fieldsbookmark_border
കട്ടപ്പന: പരാധീനതകൾക്ക് നടുവിലും നൂറ് ശതമാനം വിജയം നേടി കണ്ണമ്പടി സർക്കാർ സ്കൂൾ. ഇക്കൊല്ലം 11 ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 16 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചതിൻെറ ആഘോഷത്തിലാണ് ആദിവാസി മേഖലയിലെ ഈ സ്കൂൾ. ഏറെ പരാധീനതകൾക്ക് നടുവിലാണ് കണ്ണമ്പടി സർക്കാർ സ്കൂൾ പ്രവർത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും 100 ശതമാനം വിജയം നേടാനായത് അഭിമാനമായി. 2013ൽ അഞ്ച് ശതമാനം മാത്രമായിരുന്നു വിജയം. തുടർന്നുവന്ന വർഷങ്ങളിൽ 100 ശതമാനം വിജയം നേടിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷം ഓരോ വിദ്യാർഥി വീതം തോറ്റതിനാൽ 98 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. റേഞ്ചില്ലാത്ത വനാന്തരീക്ഷത്തിൽ കുട്ടികൾക്ക് കഠിനപ്രയത്നം വേണ്ടിവന്നു. അധ്യാപകർക്കൊപ്പം കിഴുക്കാനം ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരും വിദ്യാർഥികളെ പഠിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ നൂറുശതമാനം വിജയം കൈപ്പിടിയിലായി. പടം: കണ്ണമ്പടി സർക്കാർ സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷക്ക് വിജയിച്ച കുട്ടികൾ അധ്യാപകർക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
