Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസന്ദേശയാത്രക്ക്...

സന്ദേശയാത്രക്ക് തുടക്കം

text_fields
bookmark_border
തൊടുപുഴ: ജൂൺ 15 മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനമായി ആചരിക്കുന്നതി‍ൻെറ ഭാഗമായി ജില്ലതല സന്ദേശയാത്രക്ക് തൊടുപുഴയില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ്​ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ല സാമൂഹികനീതി ഓഫിസര്‍ വി.ജെ. ബിനോയി അധ്യക്ഷതവഹിച്ചു. സാമൂഹികനീതി വകുപ്പ്, കേരള സാമൂഹിക സുരക്ഷ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി ശാന്തിഗിരി കോളജ് സാമൂഹിക പ്രവര്‍ത്തകവിഭാഗം വിദ്യാർഥികള്‍ ഫ്ലാഷ് മോബ്, ബോധവത്കരണ സന്ദേശ ലഘുചലച്ചിത്രം എന്നിവ പ്രദര്‍ശിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സന്ദേശയാത്ര മൂന്നാറില്‍ സമാപിക്കും. സാമൂഹിക സുരക്ഷ മിഷന്‍ കോഓഡിനേറ്റര്‍മാരായ ഷോബി, നിതീഷ് തങ്കപ്പന്‍, ശാന്തിഗിരി കോളജ് അധ്യാപകന്‍ അരുണ്‍ ആന്‍റണി എന്നിവര്‍ സംസാരിച്ചു. യാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ വിഡിയോ പ്രദര്‍ശനം, തെരുവ് നാടകം, സെമിനാറുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്​. പൊതുസമൂഹത്തെയും പ്രത്യേകിച്ച് യുവതലമുറയെ വയോജന സംരക്ഷണത്തില്‍ ചുമതല ബോധം വളര്‍ത്തിയെടുക്കാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് മെച്ചപ്പെട്ട ജീവിതവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനുമാണ് സാമൂഹിക നീതി വകുപ്പ് ദിനാചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. TDL sandesha yathra: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണ ദിനത്തിന്​ മുന്നോടിയായി സംഘടിപ്പിച്ച ജില്ലതല സന്ദേശയാത്ര തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ്​ ഫ്ലാഗ്​ഓഫ്​ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story