Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുതിയ ചുമതലയുമായി...

പുതിയ ചുമതലയുമായി രമേശ് മാഷ്

text_fields
bookmark_border
പുതിയ ചുമതലയുമായി രമേശ് മാഷ്
cancel
പീരുമേട്: അടച്ചുപൂട്ടൽ ഭീഷണിയിൽ കഴിഞ്ഞ സർക്കാർ സ്കൂളിന് നൂറ് ശതമാനം വിജയം സമ്മാനിച്ച് രമേശ് മാഷ് പടിയിറങ്ങുന്നു. പുതിയ ചുമതലയിലേക്ക്​. പീരുമേട് ഉപജില്ല വിദ്യാഭ്യാസ ഓഫിസറായാണ്​ പുതിയ നിയോഗം. 10 വർഷം മുമ്പ് മതിയായ ക്ലാസ് റൂമുകളും കുട്ടികളും അധ്യാപകരും ഇല്ലാതെ അടച്ചുപൂട്ടലി‍ൻെറ വക്കിൽ നിന്ന പാമ്പനാർ ഗവ. ഹൈസ്കൂളിനെ ഇന്ന് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാക്കി മാറ്റിയത് ഈ അധ്യാപക‍ൻെറ നിശ്ചയദാർഢ്യം കൊണ്ടാണ്​. 15 അധ്യാപകരുണ്ടായിരുന്ന സ്കൂളിൽ 49 അധ്യാപകർ ഇപ്പോൾ ജോലി ചെയ്യുകയും ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളായി ഉയരുകയും ചെയ്തു. കഠിനപ്രയത്നവും നേതൃപാടവവും അധ്യാപകരെ ചിട്ടയോടെ നയിക്കാൻ കഴിഞ്ഞതും ഉന്നതവിജയം കൈവരിക്കാൻ സാധിച്ചു. കലാകായിക മത്സരങ്ങളിൽ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിക്കാനും സാധിച്ചു. ഹെഡ്മാസ്റ്റർ എന്ന നിലയിൽ അധ്യാപകരുടെയും സ്കൂൾ പി.ടി.എയുടെയും ഒത്തൊരുമിച്ച പ്രവർത്തനവും നേട്ടത്തിന്​ കാരണമായി. എം.എൽ.എ, എം.പി, ത്രിതല പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വികസിപ്പിച്ച്​ വിദ്യാലയത്തെ സ്മാർട്ട് സ്കൂൾ ആക്കി മാറ്റി. തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ എസ്.എസ്​.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയതോടൊപ്പം എ പ്ലസ് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയുമുണ്ടാക്കി. ചിത്രവിവരണം idl - Pmd - 2 രമേഷ് മാഷ് പുതിയ പദവിയിൽ ചുമതലയേറ്റപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story