Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:37 AM IST Updated On
date_range 15 Jun 2022 5:37 AM ISTഇടുക്കി മെഡിക്കല്‍ കോളജ്: നിർമാണപ്രവർത്തനം സമയബന്ധിതമായി തീർക്കാൻ നിർദേശം
text_fieldsbookmark_border
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ മന്ത്രി റോഷി അഗസ്റ്റിൻെറ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗം നിർദേശിച്ചു. മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജ് പണിയുന്നതിനുള്ള ഫണ്ട് കിറ്റ്കോക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളതാണ്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സര്‍ക്കാറുമായി ആലോചിച്ച് കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ അവസാനം സംസ്ഥാനതലത്തില്‍ യോഗം ചേരും. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കലക്ടര്‍, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആഴ്ചയിലൊരിക്കല്‍ മെഡിക്കല്‍ കോളജിൻെറ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചു. കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. കിടപ്പുരോഗികൾക്ക് വീല്‍ചെയർ വിതരണം ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻെറ വാര്‍ഷിക പദ്ധതിപ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികള്‍ക്കുള്ള മോട്ടോറൈസ്ഡ് വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ശിശുവികസന വകുപ്പിൻെറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 15,74,560 രൂപയാണ് വകയിരുത്തിയിരുന്നത്. ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍നിന്ന് 12 രോഗികള്‍ക്കാണ് വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്‍റ് അഡ്വ. എബി തോമസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story