Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:32 AM IST Updated On
date_range 15 Jun 2022 5:32 AM ISTനഗരസഭ പാർക്ക് ഇന്ന് തുറക്കും; ഇനി പുതിയ മുഖം
text_fieldsbookmark_border
തൊടുപുഴ: കോവിഡും വിവിധ നിർമാണ പ്രവർത്തനങ്ങളും മൂലം അടച്ചിട്ടിരുന്ന നഗരസഭ ചിൽഡ്രൻസ് പാർക്ക് പുതുമോടിയിൽ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുനൽകും. പാർക്കിലെ കേടായ കളിയുപകരണങ്ങളെല്ലാം മാറ്റി സ്ഥാപിക്കുകയും ചെറിയ കേടുപാടുകളുള്ളവ പൂർണമായി നവീകരിച്ച് പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. കുട്ടികൾ വീഴുന്ന ഇടങ്ങളിൽ പരിക്കേൽക്കാതിരിക്കാൻ പ്രത്യേകതരം പൊടിമണൽ എല്ലായിടത്തും വിരിച്ചിട്ടുണ്ട്. ഫൗണ്ടനുകൾ ശുചീകരിച്ച് പ്രവർത്തനക്ഷമമാക്കുകയും കുളത്തിൽ പുതിയ മത്സ്യങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. പെയിന്‍റിങ്, പുല്ലുവെച്ച് പിടിപ്പിക്കൽ, കൽക്കെട്ട് എന്നീ പ്രവൃത്തികളും പൂർത്തീകരിച്ചു. നേരത്തേ ബോട്ടിങ്ങിന് നൽകിയിരുന്ന കുളം കടൽമണലും ബബിൾസും നിറച്ച് കൊച്ചുകുട്ടികൾക്ക് കളിക്കാൻ സജ്ജമാക്കി. കുട്ടികൾക്കായുള്ള കാർ റൈഡിങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാമറകൾ, ഓപൺ സ്റ്റേജ്, പുതിയ ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇനിമുതൽ പാർക്കിൻെറ പ്രവൃത്തി സമയം രാവിലെ 11 മുതൽ രാത്രി എട്ടുവരെയായിരിക്കും. മുമ്പ് ഉച്ചക്കുശേഷം മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുതിർന്നവർക്ക് 10 രൂപ ഫീസ് ഉണ്ടാകും. പുതിയ ടോയ്ലറ്റ് ബ്ലോക്കിൻെറയും സിന്തറ്റിക് ട്രാക്കിൻെറയും നിർമാണം ഉടൻ പൂർത്തിയാകും. പാർക്കിനകത്തെ കോഫി ഹൗസിൻെറ ലേലനടപടികളും ഉടൻ ആരംഭിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങ് നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൻ ജെസി ജോണി അധ്യക്ഷത വഹിക്കും. TDL park ഉദ്ഘാടനത്തിന് സജ്ജമായ തൊടുപുഴ നഗരസഭ ചിൽഡ്രൻസ് പാർക്ക് ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടിക: അപ്പീല്‍ നല്‍കാം തൊടുപുഴ: ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത ഗുണഭോക്താക്കള്‍ക്ക് അപ്പീല്‍ നല്‍കാം. ഒന്നാംഘട്ട അപ്പീല്‍ പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍ നഗരസഭ സെക്രട്ടറിക്കും 17 വരെ ഓണ്‍ലൈനായി നല്‍കാം. ഇതിന് ആവശ്യമായ ഹെല്‍പ് ഡെസ്‌ക് ക്രമീകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ സേവനവും ഉപയോഗപ്പെടുത്താമെന്ന് ജില്ല ലൈഫ് മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story