Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:31 AM IST Updated On
date_range 15 Jun 2022 5:31 AM ISTബസ് ജീവനക്കാര്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതായി പരാതി
text_fieldsbookmark_border
അടിമാലി: വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ബസ് ജീവനക്കാര്‍ക്കെതിരെ ആക്രമണം പതിവായതായി പ്രൈവറ്റ് ബസ് ഓപററ്റേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് പ്രാവശ്യമാണ് സര്‍വിസ് ബസ് ജീവനക്കാര്‍ ആക്രമണത്തിനിരയായത്. ആനച്ചാല്‍ ടൗണ്‍, ചിത്തിരപുരം, രണ്ടാംമൈല്‍, പള്ളിവാസല്‍ തുടങ്ങിയ മേഖലകളിലാണ് ബസ് ജീവനക്കാര്‍ക്കുനേരെ പതിവായി ആക്രമണം ഉണ്ടാകുന്നത്. അലക്ഷ്യമായി റോഡിലേക്ക് ഇറങ്ങി ടൂറിസ്റ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് ഇതുമൂലം സുഗമമായി സർവിസ് നടത്തുന്നതിന് തടസ്സമുണ്ട്. അലക്ഷ്യമായ വാഹന പാർക്കിങ് ചോദ്യംചെയ്യുന്നവരെ സംഘടിതമായി നേരിടുകയാണെന്നും ഇതിന് റിസോര്‍ട്ട് ജീവനക്കാരും ഗൈഡുകളും ഒത്താശ ചെയ്യുന്നതായും പറയുന്നു. ആനച്ചാല്‍ ടൗണില്‍ യാത്രക്കാരെ നടുറോഡിലാണ് ഇറക്കിവിടുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ നൽകിയിട്ടുള്ള പരാതിയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നതടക്കമുള്ള സമരങ്ങള്‍ നടത്തുമെന്ന് അസോ. പ്രസിഡന്‍റ് പി.സി. രാജന്‍, സെക്രട്ടറി തോമസ് അഗസ്റ്റിന്‍, ട്രഷറര്‍ ജോഷി പി.ജോണ്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story