Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൽകെട്ട്​ ഇടിഞ്ഞ്​...

കൽകെട്ട്​ ഇടിഞ്ഞ്​ റോഡ് അപകടാവസ്ഥയില്‍

text_fields
bookmark_border
കൽകെട്ട്​ ഇടിഞ്ഞ്​ റോഡ് അപകടാവസ്ഥയില്‍
cancel
അടിമാലി: റോഡി‍ൻെറ സംരക്ഷത്തിന്​ നിര്‍മിച്ച കല്‍കെട്ട് ഇടിഞ്ഞുവീണു. ഇതോടെ റോഡ് ചരിഞ്ഞ് അപകടാവസ്ഥയിലായി. അടിമാലി പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ഇരുന്നൂറേക്കര്‍ -മെഴുകുംചാല്‍ റോഡില്‍ ചാറ്റുപാറയില്‍ ഈസ്റ്റേണ്‍ സ്‌കൂളിന് പിറകുവശത്താണ് വലിയതോതില്‍ കല്‍കെട്ട് ഇടിഞ്ഞത്. ഉദ്ദേശം 75 മീറ്റര്‍ നീളത്തിലാണ് കല്‍കെട്ട് ഇടിഞ്ഞത്. 15 അടിയിലേറെ ഉയരത്തിലാണ് ഇവിടെ നിർമിച്ചിട്ടുള്ളത്. ചരക്ക് വാഹനങ്ങളും സ്‌കൂള്‍-കോളജ് വാഹനങ്ങളും ധാരാളമായി കടന്നുപോകുന്ന റോഡ് അപകടാവസ്ഥയിലായ വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും സുരക്ഷക്കായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. രണ്ടുവര്‍ഷം മുമ്പാണ് ബി.എം ബി.സി നിലവാരത്തില്‍ ഇവിടെ റോഡ് നിര്‍മിച്ചത്​. നിര്‍മാണത്തിലെ ക്രമക്കേടാണ് പെട്ടെന്ന് തകരാന്‍ കാരണമെന്നാണ്​ ആരോപണം. പൊതുമരമാത്ത് വകുപ്പിന് കീഴില്‍ പഴംബ്ലിച്ചാലില്‍നിന്ന് തുടങ്ങി ഇരുന്നൂറേക്കറില്‍ അവസാനിക്കുന്ന വലിയ റോഡുകളിലൊന്നാണിത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതക്ക് സമാന്തരപാതയെന്ന നിലയില്‍ നിര്‍മിക്കപ്പെട്ട പാതയില്‍ ഇരുന്നൂറേക്കര്‍ മുതല്‍ മെഴുകുംചാല്‍വരെ നിർമാണഘട്ടം മുതല്‍ അഴിമതി ആരോപണമുണ്ട്​. റോഡില്‍ ചിലയിടങ്ങളില്‍ ടാറിങ്​ പൂർണമായി തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്​. മഴക്കാലമായതിനാല്‍ കുഴികളില്‍ വെള്ളം തളംകെട്ടി നില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. നേത്തേ ഇതിലൂടെ സർവിസ്​ നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ റോഡ്​ മോശമായതോടെ സര്‍വിസുകള്‍ നിര്‍ത്തി. അടിമാലി പഞ്ചായത്തിലെ 13 മുതല്‍ 18 വരെയുളവാര്‍ഡുകളിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന റോഡ് അടിയന്തരമായി നന്നാക്കണമെന്നാണ് ആവശ്യം. idl adi 1 road ചിത്രം.. ചാറ്റുപാറയില്‍ കല്‍കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായ ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story