Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൗജന്യ നീന്തൽ പരിശീലന...

സൗജന്യ നീന്തൽ പരിശീലന സെലക്​ഷൻ ട്രയൽ

text_fields
bookmark_border
തൊടുപുഴ: ജില്ല അക്വാറ്റിക് അസോസിയേഷ‍ൻെറ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം ആരംഭിക്കുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ നടത്തുന്ന കേച്ചിങ്​ ക്യാമ്പിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കു വേണ്ടി 19ന്​ ഉച്ചകഴിഞ്ഞ് മൂന്നിന്​ വണ്ടമറ്റം അക്വാറ്റിക് സെന്‍ററിൽ തെരഞ്ഞെടുപ്പ്​ നടത്തും. 17 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അഞ്ച്​ ഗ്രൂപ്പുകളിലും, 17 വയസ്സിനു മുകളിൽ സീനിയർ വിഭാഗത്തിലും സെലക്​ഷൻ ട്രയൽസ് ഉണ്ടായിരിക്കും. യോഗ്യത നേടുന്ന കുട്ടികൾക്ക് വരുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മികച്ച വിജയം നേടുന്നതിന്​ വിദഗ്​ധ നീന്തൽ പരിശീലകരുടെ നേതൃത്വത്തിൽ ജില്ല അക്വാറ്റിക് അസോ. സൗജന്യ നീന്തൽ പരിശീലനം നൽകും. താൽപര്യമുള്ള കുട്ടികൾ വയസ്സ്​​ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 19ന് പകൽ മൂന്ന്​ മണിക്ക്​ മുമ്പ്​ വണ്ടമറ്റം അക്വാറ്റിക് സെന്‍ററിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story