Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രവേശന നിരോധനം;...

പ്രവേശന നിരോധനം; പ്രതിഷേധ ജ്വാല തെളിച്ച് പൗരാവലി

text_fields
bookmark_border
പ്രവേശന നിരോധനം; പ്രതിഷേധ ജ്വാല തെളിച്ച് പൗരാവലി
cancel
കട്ടപ്പന: മുളകരമേട് ടോപ്പിലേക്കുള്ള പ്രവേശനത്തിന് വനം വകുപ്പ് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ പൗരാവലിയുടെ നേതൃത്വത്തിൽ ജ്വാല തെളിച്ച് പ്രതിഷേധിച്ചു. വാർഡ് കൗൺസിലർ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴിനാണ് മുളകരമേട് ടോപ്പിൽ പ്രവേശനം നിരോധിച്ച്​ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ബോർഡ് സ്ഥാപിച്ചത്. ഇതിനെതിരെ പ്രദേശവാസികളും പൊതുപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. പ്രതിഷേധജ്വാലയിൽ റോയി ഇല്ലിക്കാമുറി, അഗസ്റ്റിൻ മുണ്ടക്കൽ, തങ്കച്ചൻ ഇളപ്പുങ്കൽ, ബിനോയി ആനക്കല്ലിൽ, സന്തോഷ് നാരായണൻ, സാലി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story