Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്ഷേമനിധി ആനുകൂല്യം...

ക്ഷേമനിധി ആനുകൂല്യം വൈകുന്നതായി പരാതി

text_fields
bookmark_border
അടിമാലി: നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോർഡില്‍ അംഗത്വമെടുത്ത് അംശാദായം അടച്ചുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടുന്നതായി ഓൾ കേരള ആർട്ടിസാൻസ് ആൻഡ് പെയിന്‍റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം. പെൻഷൻ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയ അപേക്ഷകളിൽ ആനുകൂല്യത്തിന്​ ദീർഘനാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്​. അപേക്ഷ സമർപ്പിച്ച് മൂന്നു മാസത്തിനകം സഹായ വിതരണം നടത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും നിലവിലുള്ള അപേക്ഷകളിൽ ഉടൻ തീർപ്പുകൽപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ കോയ അമ്പാട്ട്, മേഖല ഭാരവാഹികളായ യേശുദാസ്, ഷുക്കൂർ കുന്നത്ത്, കെ.ആർ. ശാന്ത, പ്രദീപ് കുമാർ, ഖദീജ പാറണായി, മോഹനൻ എന്നിവർ സംസാരിച്ചു. സിജോ ജോസഫ് സ്വാഗതവും ടി.ആർ. സോമന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story