Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:28 AM IST Updated On
date_range 14 Jun 2022 5:28 AM ISTവാഹനത്തിന് സൈഡ് നൽകിയില്ല; കുടുംബത്തെ ആക്രമിച്ചതായി പരാതി
text_fieldsbookmark_border
10 പേർക്കെതിരെ കേസെടുത്തു അടിമാലി: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് വാഹന യാത്രികരായ കുടുംബത്തെ ആക്രമിച്ചതായി പരാതി. നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. അടിമാലി മാടകയിൽ പ്രകാശൻ (53), ഭാര്യ പ്രസന്ന (49), മക്കളായ പ്രാർഥന (22), പ്രണവ് (18) എന്നിവർക്കാണ് പരിക്ക്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. വാളറ ഭാഗത്ത് ഗതാഗത തടസ്സത്തിനിടയിൽ പ്രകാശനും കുടുംബവും സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ യുവാക്കൾ സഞ്ചരിച്ച വാഹനം നിർത്തിയിട്ട വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും തുടർന്ന് വാക്തർക്കം ഉണ്ടാകുകയും ചെയ്തു. പ്രശ്നം പരിഹരിച്ചശേഷം യാത്ര തുടരുന്നതിനിടെ ഇരുമ്പുപാലം പെട്രോൾ പമ്പിന് സമീപംവെച്ച് പത്താം മൈൽ സ്വദേശികളായ അജ്മൽ, ഷാമോൻ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേരെത്തി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story