Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടതുസർക്കാർ...

ഇടതുസർക്കാർ ഇടുക്കിക്ക് ബാധ്യത -ഡീൻ കുര്യാക്കോസ്

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലക്ക് ഇടതുസർക്കാർ ബാധ്യതയാകുകയാണെന്ന്​ ഡീൻ കുര്യാക്കോസ് എം.പി​. ​വന്യജീവി സങ്കേതത്തിനുചുറ്റും ഒരു കി.മീ ബഫർ സോൺ തീരുമാനിച്ചതിനുപിന്നിൽ ഇടതുസർക്കാറിന്‍റെ ശിപാർശ മാത്രമാണ്. അന്ന് കാബിനറ്റിൽ എം.എം. മണിയുമുണ്ടായിരുന്നു. കരട്​ വിജ്ഞാപനം പുറപ്പെടുവിക്കുംമുമ്പ് ഒരു ജനപ്രതിനിധിയുമായും ചർച്ചചെയ്തില്ല. വനം വകുപ്പ് വിളിച്ചുചേർത്ത മീറ്റിങ്ങുകൾ ജില്ലയിലെ ഒരു ജനപ്രതിനിധിയെ പോലും അറിയിക്കാതെ നടത്തി തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളുകയായിരുന്നു. കരട്​ വിജ്ഞാപനം വന്നതിനുശേഷം തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതു തിരുത്തുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ വാക്കുനൽകിയിട്ടും മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അതുണ്ടായില്ല. ഒരു കി.മീ ബഫർ സോൺ നിശ്ചയിച്ച് കേന്ദ്രസർക്കാർ നോട്ടിഫിക്കേഷൻ അന്തിമമായി പുറപ്പെടുവിക്കാൻ ഏക കാരണം സംസ്ഥാന സർക്കാറിന്‍റെ നിലപാട് മാത്രമായിരുന്നു. ഇടുക്കിയോട് ഈവിധത്തിൽ കൊടുംക്രൂരത നടത്തിയിട്ടും ഇടതുസർക്കാർ ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്നവരോട് സഹതപിക്കുകയല്ലാതെ തരമില്ല. ജനവഞ്ചന നടത്തുന്ന സർക്കാറിന് മംഗളപത്രം ചാർത്തുകയും ഗുണ്ടായിസം മേൽവിലാസമാക്കുകയും ചെയ്തയാളാണ് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസെന്നും ആത്മാർഥതയുണ്ടെങ്കിൽ സർക്കാറിന്‍റെ ജനവഞ്ചനക്കെതിരെ പ്രതികരിക്കുകയാണ് വേണ്ടതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story