Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുമ്പൻകുത്തിൽ...

പെരുമ്പൻകുത്തിൽ കാട്ടാന ശല്യത്തിന്​ പുറമെ പുലിയും കാട്ടുപോത്തും

text_fields
bookmark_border
അടിമാലി: കാട്ടാനക്ക് പുറമെ കാട്ടുപോത്തും പുലിയും പന്നിയും മാങ്കുളം പെരുമ്പൻകുത്തുകാരുടെ ഉറക്കം കെടുത്തുന്നു. പെരുമ്പൻകുത്തിലെ ചൂരനോലില്‍ അപ്പച്ചന്‍റെ രണ്ട് ആടുകളെ കഴിഞ്ഞ രാത്രി ​കൊന്നുതിന്നതാണ് ഒടുവിലത്തെ സംഭവം. ആടുകളുടെ കുടല്‍മാലകളും മറ്റും പുറത്തുവന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച് രാവിലെയായിരുന്നു വീട്ടുടമസ്ഥര്‍ കറവയുള്ള ഈ ആടുകള്‍ ചത്തവിവരം അറിയുന്നത്. ഇതിന് പുറമെ ശനിയാഴ്ച പുലർച്ച കാട്ടുപോത്തുകളും പഞ്ചായത്തി​ന്‍റെ വിവിധ ഭാഗങ്ങളിലെത്തി. ഇവയുടെ മുന്നിലകപ്പെട്ട രണ്ട് കർഷകർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നാല് വശങ്ങളും വനങ്ങളാൽ ചുറ്റപ്പെട്ട പഞ്ചായത്താണ് മാങ്കുളം. ഇതു​കൊണ്ടുതന്നെ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. വന്യമൃഗ ആക്രമണ സംഭവം പുറത്തുപറയുന്നവരെ വനപാലകർ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്​. ചിലയിടങ്ങളിൽ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായും വന്യജീവിയാക്രമണം ഉണ്ടായതായി സംശയിക്കുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. വളര്‍ത്തുനായകള്‍ക്കുനേരെയും സമാനരീതിയിലുള്ള ആക്രമണം ഉണ്ടാകുന്നുണ്ട്. മുനിപാറ, വിരിഞ്ഞപാറ മേഖലകളില്‍ മുമ്പ് ആക്രമണം ഉണ്ടായിരുന്നു. ആടുകളും വളര്‍ത്തുനായ്ക്കളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുമ്പോഴും പ്രദേശവാസികളുടെ ആശങ്കയൊഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പിന്‍റെ ഭാഗത്തുനിന്ന് കാര്യമായ നീക്കമുണ്ടായില്ലെന്ന പരാതിയുണ്ട്. പഞ്ചായത്തിന്‍റെ പലയിടത്തും കാട്ടാനശല്യവും രൂക്ഷമാണ്. ഇതിനെ പ്രതിരോധിക്കാന്‍ വനംവകുപ്പിന്‍റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം. Idl adi 1 animal ചിത്രങ്ങൾ - 1, പുലി ആടുകളെ കൊന്നിട്ടിരിക്കുന്നു 2, മാങ്കുളത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story