Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:39 AM IST Updated On
date_range 12 Jun 2022 5:39 AM ISTസിബി മൂലേപ്പറമ്പിൽ ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ്
text_fieldsbookmark_border
നെടുങ്കണ്ടം: ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റായി സിബി മൂലേപ്പറമ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ അഡ്വ.ഷാജി പി. ലൂക്കോസ് വരണാധികാരിയായിരുന്നു. ഇത് രണ്ടാം തവണയാണ് സിബി മൂലേപ്പറമ്പിൽ ജില്ല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. നെടുങ്കണ്ടം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. മറ്റ് ഭാരവാഹികളായി എം.എം. തോമസ്, ഷൈൻ പാറയിൽ (വൈസ് പ്രസി), ജോസ് പൂവത്തുംമൂട്ടിൽ, അഡ്വ.ഷാജി തെങ്ങുംപള്ളിൽ, ജോസ് കണ്ണംകുളം, ബിജോ തോമസ്, ടി.എസ്. ഇസ്ഹാഖ്, ബാബു കടന്തോട്ട്, ഷാജി വരകുകാലായിൽ, ജോസഫ് പഴയിടം (സെക്രട്ടറിമാർ), ലിയോ കുന്നപ്പള്ളി (ട്രഷ) എന്നിവരെയും തെരഞ്ഞെടുത്തു. അനുമോദനയോഗം പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളായ അഡ്വ.പി.സി. ജോസഫ്, ജോർജ് അഗസ്റ്റിൻ, ഫ്രാൻസിസ് തോമസ്, കെ.സി. ജോസഫ്, കൊച്ചറ മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു. TDL SIBY MOOLEPARAMBIL സിബി മൂലേപ്പറമ്പിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story