Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിസ്ഥിതി പുനഃസ്ഥാപന...

പരിസ്ഥിതി പുനഃസ്ഥാപന കർമപദ്ധതിക്ക് തുടക്കം

text_fields
bookmark_border
തൊടുപുഴ: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ഇന്ത്യൻ യൂത്ത് ഹോസ്റ്റൽസ്​ അസോസിയേഷനും പങ്കാളികളാകുന്നു. ഒരുവർഷം നീളുന്ന കാർബൺ ലഘൂകരണ പരിപാടിയുടെ സംസ്ഥാനതല ഉദ്​ഘാടനം വൃക്ഷത്തൈ നട്ട്​ അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പി നിർവഹിച്ചു. തൊമ്മൻകുത്ത് എക്കോ ടൂറിസം കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ അസോ. സംസ്ഥാന ചെയർമാൻ എം. അബൂബക്കർ അധ്യക്ഷതവഹിച്ചു. കോതമംഗലം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം.വി.ജി. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബിബിൻ അഗസ്റ്റിൻ, ഫോറസ്റ്റ് റേഞ്ച്​ ഓഫിസർ കെ.കെ. റോയി, ന്യൂമാൻ കോളജ് എൻ.എസ്​.എസ്​ പ്രോഗ്രാം ഓഫിസർമാരായ സിസ്റ്റർ നോയൽ റോസ്​, ബെന്നി മാത്യു എന്നിവർ ആശംസ നേർന്നു. ന്യൂമാൻ കോളജ് വൈസ്​ പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം ക്ലാസ്​ നയിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ്​ അസോ. പ്രസിഡന്‍റ്​ എൻ. രവീന്ദ്രൻ സ്വാഗതവും വൈസ്​ പ്രസിഡന്‍റ്​ റെജി പി.തോമസ്​ നന്ദിയും പറഞ്ഞു. പരിസ്ഥിതി പഠനയാത്രക്ക്​ തൊമ്മൻകുത്ത് ഇക്കോ–ടൂറിസം കേന്ദ്രത്തിലെ സജി എം.ജോസഫ്, പി.എസ്​. ശശികുമാർ, സുമോദ് നായർ, യൂത്ത്ഹോസ്റ്റൽസ്​ അസോ. ഭാരവാഹികളായ പി.എ. സെറീന, റോജൻ തോമസ്​, ലിന്‍റോ അഗസ്റ്റിൻ, എം.ഐ. സുകുമാരൻ, എം.ബി. സൈജു തുടങ്ങിയവർ നേതൃത്വം നൽകി. ​TDL DEAN KURIAKOSE തൊമ്മൻകുത്തിൽ നടത്തിയ പരിസ്ഥിതി പുനഃസ്ഥാപന കർമപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട്​ അഡ്വ. ഡീൻ കുര്യാക്കോസ്​ എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story