Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബഫർസോൺ: എം.പിയുടേത്​...

ബഫർസോൺ: എം.പിയുടേത്​ അധരവ്യായാമം -സി.പി.എം

text_fields
bookmark_border
ചെറുതോണി: ബഫർസോൺ പ്രശ്നത്തിൽ സമയത്ത് ഇടപെടാതിരുന്ന ഡീൻ കുര്യാക്കോസ്​ എം.പി ഇപ്പോൾ നടത്തുന്ന ജൽപന്നങ്ങൾ അധരവ്യായാമം മാത്രമാണെന്ന്​ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക മേഖല നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ വിളിച്ച ഒരു യോഗത്തിലും എം.പി പങ്കെടുത്തില്ല. സുപ്രീംകോടതി വിധിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരം ആർക്കോവേണ്ടി കഴിക്കുന്ന നേർച്ചയാണ്. 1980ൽ വനസംരക്ഷണ നിയമം കൊണ്ടുവന്ന് കോൺഗ്രസാണ്​ ജനജീവിതം പ്രായാസകരമാക്കിയത്​. കർഷകരെ ദ്രോഹിക്കാൻ അധികാരം ഉപയോഗിച്ച ശേഷം പിന്നീട് നടത്തുന്ന വാചകക്കസർത്തുകൾ കാപട്യമാണെന്നും ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലായിരിക്കും ഇത്തരക്കാർക്ക്​ സ്ഥാനമെന്നും ജില്ല സെക്രട്ടറി സി.വി. വർഗീസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പഠനോപകരണങ്ങൾ വിതരണം ചെയ്തു മറയൂർ: നാച്ചിവയൽ വനസംരക്ഷണ സമിതി കുട്ടികൾക്ക്​ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വി.എസ്.എസ് വൈസ് പ്രസിഡന്‍റ്​ ബി. മണികണ്ഠൻ വിതരണോദ്​ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ്​ ജ്ഞാനശേഖരൻ, സെക്രട്ടറി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടികൾ ഇന്ന്​ തൊടുപുഴ കെ.എ. അയ്യപ്പൻപിള്ള മെമ്മോറിയൽ ബസവേശ്വര ഹാൾ: ഓൾ ഇന്ത്യ വീരശൈവ മഹാസഭ ശാഖ യോഗം -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story