Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോക്ക് പരിശീലനം...

തോക്ക് പരിശീലനം വിനാശകരം- ചെറുകിട കർഷക ഫെഡറേഷൻ

text_fields
bookmark_border
കട്ടപ്പന: കൃഷിക്ക്​ ശല്യമായി മാറുന്ന കാട്ടുപന്നികളെ വകവരുത്തുന്നതിന്‍റെ പേരിൽ തോക്കുകൾക്ക് വ്യാപകമായി ലൈസൻസ് കൊടുക്കുന്നതും പരിശീലനം നൽകുന്നതും വിനാശകരമാകുമെന്ന് ചെറുകിട കർഷക ഫെഡറേഷൻ. 25,000 രൂപ നൽകിയാൽ വെടി​വെപ്പ്​ പരിശീലനവും പരീക്ഷയും ഒമ്പതുദിവസത്തിനുള്ളിൽ പൂർത്തിയാക്കി ലൈസൻസ് കൊടുക്കാമെന്ന അറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നതാണ്. കർഷക താൽപര്യത്തിന്‍റെ പേരിൽ നടപ്പാക്കുന്ന നിയമം കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കും വഴിമരുന്ന് ഇടുന്നതാകരുതെന്ന്​ ഫെഡറേഷൻ ആവശ്യപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട് ഫെഡറേഷൻ പ്രസിഡന്‍റ്​ വൈ.സി. സ്‌റ്റീഫൻ ആഭ്യന്തര വകുപ്പിന് കത്ത് അയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story