Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:38 AM IST Updated On
date_range 11 Jun 2022 5:38 AM ISTപ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഗമം
text_fieldsbookmark_border
ഉടുമ്പന്നൂർ: ഇടമറുക് കരുക്ക പള്ളി ജമാഅത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചീഫ് ഇമാം മുഹമ്മദ് അനസ് ബാഖവി ഉദ്ഘാടനം ചെയ്തു. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ പാരമ്പര്യമെന്താണെന്നും മനസ്സിലാക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്. മതേതര ചിന്തയുള്ള എല്ലാവരും ഒരുമിച്ച് നിന്നുവേണം ഈ രാഷ്ട്രീയ അർബുദത്തിന് ചികിത്സ നൽകാൻ. സംഗമത്തിൽ ജമാഅത്ത് പ്രസിഡന്‍റ് ടി.കെ. നവാസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹീംകുട്ടി മൗലവി, റസാഖ് മൗലവി, കെ.എ. നസീർ, വി.പി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. TDL PRATHISEDHAM ഇടമറുക് കരുക്കപള്ളി ജമാഅത്ത് നേതൃത്വത്തിൽ പ്രവാചകനിന്ദക്കെതിരെ നടന്ന പ്രതിഷേധസംഗമം ചീഫ് ഇമാം മുഹമ്മദ് അനസ് ബാഖവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story