Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴക്കാലപൂർവ ശുചീകരണം...

മഴക്കാലപൂർവ ശുചീകരണം പാളി; രോഗഭീതിയിൽ മലയോരം

text_fields
bookmark_border
അടിമാലി: മഴക്കാലപൂർവ ശുചീകരണം പാളിയതോടെ വഴിയോരങ്ങളിൽ മാലിന്യം നിറഞ്ഞു. മണ്ണും മാലിന്യവും അടിഞ്ഞ്​ ജലാശയങ്ങളും നികന്നു. മഴ പെയ്താൽ തോടുകൾ കരകവിഞ്ഞ്​ വെള്ളം പരിസരത്തെ വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്​. ഈയിടെ പെയ്ത ചെറിയ മഴകളിലും ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ പേരിനു മാത്രമായി ശുചീകരണം നടത്തുകയായിരുന്നു എന്നാണ്​ ആക്ഷേപം. ഇതോടെ പല പ്രദേശങ്ങളും രോഗഭീതിയിലാണ്​. അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് മഴക്കാല ശുചീകരണം പാളിയത്. ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ കാമ്പയിൻ സംഘടിപ്പിക്കാനായിരുന്നു‍ പദ്ധതിയെങ്കിലും എങ്ങും നടപ്പായില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, ശുചിത്വമിഷൻ വിഭാഗങ്ങൾക്ക് പുറമെ വിദ്യാർഥികൾ മുതൽ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഭാഗമാകുമെന്നായിരുന്നു അറിയിപ്പ്. മഴക്കാലപൂർവ ശുചീകരണം പാളിയതോടെ മലയോരത്തെ പല പഞ്ചായത്തുകളിലും വയറിളക്കം, ഛർദി, പകർച്ചപ്പനി എന്നിവ പടരുന്ന സാഹചര്യമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story