Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടാസ്ക് ഫോഴ്സിൽ പരാതി; ...

ടാസ്ക് ഫോഴ്സിൽ പരാതി; പെരുമറ്റത്തെ ഓടകൾ ശുചിയാക്കി

text_fields
bookmark_border
ടാസ്ക് ഫോഴ്സിൽ പരാതി;  പെരുമറ്റത്തെ ഓടകൾ ശുചിയാക്കി
cancel
മുട്ടം: പൊതുമരാമത്ത്​ വകുപ്പിന്​ കീഴിലെ ടാസ്ക് ഫോഴ്സിൽ പരാതി നൽകിയതിനെത്തുടർന്ന്​ പെരുമറ്റത്തെ ഓടകൾ അധികൃതർ​ ശുചിയാക്കി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണം വൈകിയും തുടർന്നു. പെരുമറ്റം ഹില്ലി അക്വ ഫാക്ടറി മുതൽ കോടതിക്കവല വരെയുള്ള പ്രദേശത്തെ ഓടയിലെ മാലിന്യവും റോഡ് വക്കിലെ ചപ്പ് ചവറുകളും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് മുട്ടം സ്വദേശി പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച പൊതുമരാമത്ത് വകുപ്പ് 24 മണിക്കൂറിനകം ജെ.സി.ബിയും ടിപ്പറുമായി റോഡിലിറങ്ങി വൃത്തിയാക്കൽ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ മഴക്കാല പൂർവ പ്രശ്നപരിഹാര സംവിധാനമാണ് ടാസ്ക് ഫോഴ്സ്. ഇതുവഴി പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് നിർദേശം. ചാക്കിൽ കെട്ടിയും അല്ലാതെയും തള്ളിയ മാലിന്യം പെരുമറ്റം ഭാഗത്ത് റോഡ് വക്കിൽ കുമിഞ്ഞുകിടക്കുകയായിരുന്നു. ചെറുമഴ പെയ്താൽപോലും ഇവ റോഡിലേക്ക് ഒലിച്ചിറങ്ങും. ഇത് വാഹന യാത്രികർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പെരുമറ്റം പാലം മുതൽ കോടതിക്കവല വരെയുള്ള പ്രദേശംകൂടി ശുചീകരിക്കുന്നതോടെ ഈ പ്രദേശത്തെ വെള്ളക്കെട്ടിനും മാലിന്യപ്രശ്നത്തിനും ചുരുങ്ങിയ കാലത്തേക്കെങ്കിലും പരിഹാരമാകും. tdl mltm2 പെരുമറ്റം ഭാഗത്തെ ഓടകൾ ശുചിയാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story