Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:28 AM IST Updated On
date_range 11 Jun 2022 5:28 AM ISTതൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ഇടുക്കി: ഫിഷറീസ് വകുപ്പിന്‍റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകളുടെ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള 20നും 40നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാകണം. സാഫില്‍നിന്ന് ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്‍റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. അപേക്ഷ ഫോമുകള്‍ പൈനാവ് ഫിഷറീസ് അസി. ഡയറക്ടറുടെ ഓഫിസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30വരെ സ്വീകരിക്കും. വിവരങ്ങൾക്ക്: 9061569467. ആരോഗ്യകേരളത്തില്‍ ഒഴിവ് ഇടുക്കി: ആരോഗ്യകേരളം പദ്ധതിയിൽ വിവിധ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫിസര്‍ (ഒഴിവ് -12), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (ഒഴിവ്-മൂന്ന്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഒഴിവ്- 14), ഡെവലപ്മെന്റ് തെറപ്പിസ്റ്റ് (ഒന്ന്), ലാബ് ടെക്‌നീഷ്യന്‍ (ഒന്ന്), ആര്‍.ബി.എസ്.കെ (ഡി.ഇ.ഐ.സി) മാനേജർ (ഒന്ന്). ആരോഗ്യകേരളം വെബ്‌സൈറ്റിലെ ലിങ്കില്‍ ജൂണ്‍ 25ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങൾക്ക്: 04826 232221. വെബ്‌സൈറ്റ് www.arogyakeralam.gov.in. ദേശീയ അപ്രന്‍റിസ്ഷിപ് മേള 13ന് കട്ടപ്പന: പ്രൈംമിനിസ്റ്റേഴ്‌സ് നാഷനല്‍ അപ്രന്‍റീസ്ഷിപ് മേള ജൂണ്‍ 13ന് രാവിലെ ഒമ്പതിന് കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നടത്തും. ഐടി.ഐ ട്രേഡ് ടെസ്റ്റ് പാസായ ട്രെയിനികളെ കൂടാതെ ഡിപ്ലോമ/ഡിഗ്രി കഴിഞ്ഞ ട്രെയിനികളെയും സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും dgt.gov.in/appmela/2022 എന്ന പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങൾക്ക്: 04868 272216; ഇ-മെയില്‍: itikattappana@rocketmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story