Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കിയും വാഗമണ്ണും...

ഇടുക്കിയും വാഗമണ്ണും കാണാം ഇനി ആനവണ്ടിയിൽ

text_fields
bookmark_border
P2 LEAD തൊടുപുഴ ഡിപ്പോയിൽനിന്ന്​ സൈറ്റ്​ സീയിങ്​ സർവിസ്​ ഒരു​ങ്ങുന്നു തൊടുപുഴ: ഇടുക്കി, ​ചെറുതോണി അണക്കെട്ടിന്‍റെ ഗാംഭീര്യവും വാഗമണ്ണി​ന്‍റെ സൗന്ദര്യവും കുറഞ്ഞ ചെലവില്‍ സഞ്ചാരികൾക്ക്​ കാണാൻ കെ.എസ്.ആര്‍.ടി.സി സൗകര്യമൊരുക്കുന്നു. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽനിന്നാണ്​ സൈറ്റ് സീയിങ് സര്‍വിസ് ഒരുങ്ങുന്നത്. മൂന്നാർ ഡിപ്പോയിലടക്കം പദ്ധതി വിജയകരമായതോടെയാണ്​ തൊടുപുഴ ഡിപ്പോയിൽനിന്ന്​ സർവിസ്​ ആരംഭിക്കുന്നത്​. കുളമാവ്​, ചെറുതോണി, ഇടുക്കി അണക്കെട്ടുകൾ കണ്ട്​ വാഗമൺവഴി മടങ്ങുന്ന തരത്തിലാണ്​ സർവിസ്​​. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഇപ്പോൾ ഒരു ട്രിപ്​ നടത്താനാണ്​ ആലോചിക്കുന്നത്​. ഇത്​ സംബന്ധിച്ച്​ ​കെ.എസ്​.ആർ.ടി.സി ടൂറിസം സെല്ലുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. രാവിലെ എട്ടിന്​ ആരംഭിച്ച്​ രാത്രി എട്ടോടെ തിരികെ എത്തുന്ന രീതിയിലാകും സമയക്രമം. തൊടുപുഴയിൽനിന്ന്​ കുളമാവ്​, ചെറുതോണി, ഇടുക്കിവഴി വാഗമൺ കണ്ട്​ തിരിച്ചുവരു​കയാണ്​ ലക്ഷ്യം. ഇതിനിടക്കുള്ള ടൂറിസ്റ്റ്​ സ്ഥലങ്ങളും കാണാൻ സൗകര്യമുണ്ടാകും. ഓരോ പോയന്റുകളിലും ഒരു മണിക്കൂര്‍വരെ ചെലവഴിക്കാന്‍ അവസരവുമുണ്ടാകും. ഇതിനിടെ ചിത്രമെടുക്കാനും യാത്രികര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പദ്ധതി വിജയകരമായാൽ ഇതിനുശേഷം മൂന്നാറിലേക്ക്​ രണ്ടാം ഘട്ടത്തിൽ സർവിസ്​ നടത്താനാണ്​ തീരുമാനം. ജില്ലക്ക്​ പുറത്തുള്ള ഡിപ്പോകളിൽനിന്ന്​ ഇപ്പോൾ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ്​ കേന്ദ്രങ്ങളിലേക്ക്​ കെ.എസ്​.ആർ.ടി.സി സൈറ്റ്​ സീയിങ്​ സർവിസ്​ ആരംഭിച്ച സാഹചര്യത്തിലാണ്​ തൊടുപുഴ ഡിപ്പോയും സർവിസ്​ ആരംഭിക്കാനൊരുങ്ങുന്നത്​. ഇത്​ വിനോദസഞ്ചാര മേഖലക്കും കെ.എസ്​.ആർ.ടി.സിക്കും ഗുണം ചെയ്യുമെന്നാണ്​ അധികൃതർ കരുതുന്നത്​. കഴിഞ്ഞ ദിവസം ചാലക്കുടി ഡിപ്പോയിൽനിന്ന്​ തൊമ്മൻകുത്തിലേക്ക്​ കെ.എസ്​.ആർ.ടി.സി സൈറ്റ്​ സീയിങ്​ യാത്ര നടത്തി​. 42 സഞ്ചാരികളാണ്​ ഉണ്ടായിരുന്നത്​. മൂന്നാർ, കുമളി ഡിപ്പോകൾ ഇപ്പോൾ സൈറ്റ്​ സീയിങ്​ സർവിസ്​ നടത്തുന്നുണ്ട്​. കുമളിയിൽനിന്ന്​ ഒരു സർവിസ്​ മാത്രമാണുള്ളത്​. തൊടുപുഴയിലും പരിസരത്തുമായി ഒട്ടേറെ ചെറു​തും വലുതുമായ വിനോദ സഞ്ചാര ​കേന്ദ്രങ്ങളുണ്ട്​. ഇവിടങ്ങളെക്കൂടി സർവിസിൽ ഉൾപ്പെടുത്തി സൈറ്റ്​ സീയിങ്​​ സർവിസ്​ വിപുലപ്പെടുത്തണമെന്നാണ്​ ആവശ്യം. ​TDL KSRTC
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story