Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടിക്കാനം പൈൻ...

കുട്ടിക്കാനം പൈൻ പ്ലാന്‍റേഷനിൽ സഞ്ചാരികൾക്ക് വിലക്ക്​

text_fields
bookmark_border
പീരുമേട്: കുട്ടിക്കാനം തട്ടാത്തിക്കാനത്ത്​ വനം വകുപ്പിന്‍റെ പൈൻ പ്ലാന്‍റേഷനിൽ സന്ദർശകർക്ക്​ വിലക്ക്​. ദേശീയപാത വക്കിലുള്ള പ്ലാന്‍റേഷനിൽ ദിവസേന നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. സംരക്ഷിത വനത്തിൽ പ്രവേശിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ബോർഡും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്​. വകുപ്പിന്‍റെ റിസർച് വിഭാഗത്തിന്‍റെ കീഴിലായിരുന്നു തട്ടാത്തിക്കാനം, വളഞ്ചാങ്കാനം, പീരുമേട്, തോട്ടാപ്പുര എന്നിവിടങ്ങളിലെ പൈൻ പ്ലാന്‍റേഷനുകൾ. സംരക്ഷിത വനത്തിന് ചുറ്റും ജനവാസ കേന്ദ്രങ്ങളും പട്ടയഭൂമിയുമാണ്. തട്ടാത്തിക്കാനത്തെ പൈൻ പ്ലാന്‍റേഷനിൽ വിനോദസഞ്ചാര വികസനത്തിന് മാൻ പാർക്ക് ഉൾപ്പെടെ പദ്ധതികൾക്ക്​ സംസ്ഥാന ബജറ്റിൽ രണ്ടു കോടി വകയിരുത്തിയിരുന്നു. ഇതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണ് വനം വകുപ്പ് പ്രവേശനം വിലക്കിയത്. സംരക്ഷിത വനത്തിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നത്​ ഒന്നു മുതൽ അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന മുന്നറിയിപ്പും ബോർഡിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story